
ഇടുക്കി: മുന്നണിയിൽ ഭിന്നതയൊന്നും ഇല്ലെന്നും മൂന്നാറിലെ സർക്കാർ ഭൂമി തിരികെ പിടിക്കുക തന്നെ ചെയ്യുമെന്നും റെവന്യൂ മന്ത്രി കെ. രാജൻ. മൂന്നാറിൽ നടപ്പാക്കുന്നത് ഇടതുമുന്നണിയുടെ നയമാണെന്നും കുടിയേറ്റക്കാർക്ക് അവകാശങ്ങൾ അനുവദിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ ഒഴിപ്പിക്കൽ പുരോഗമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാധാരണ മനുഷ്യർക്ക് ഒരാശങ്കയും വേണ്ടെന്നും സാധാരണക്കാരായ മനുഷ്യരുടെ ജീവനോപാധിയായ ഒരു ഭൂമിയും പിടിച്ചെടുക്കില്ലെന്നും മന്ത്രി ഉറപ്പ് നൽകി. അതേ സമയം എത്ര ഉന്നതരായാലും കയ്യേറ്റ ഭൂമി പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു. സിപിഎം നേതാവും എംഎൽഎയുമായ എംഎം മണിയും താനുമായി പ്രശ്നമൊന്നുമില്ലെന്നും കെ രാജൻ പറഞ്ഞു. എംഎം മണി നിഷ്കളങ്കനായ മനുഷ്യനാണ്. മാധ്യമങ്ങൾ ഓരോന്ന് പറഞ്ഞ് അദ്ദേഹത്തെ പ്രകോപിപ്പിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam