
തിരുവനന്തപുരം: ലോക്ഭവനിൽ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓരോരുത്തർക്കും എന്ത് കഴിക്കണം എന്നുള്ളത് അവരുടെ കാര്യമാണെന്നും ഗവർണർക്ക് വെജിറ്റേറിയൻ മതിയെങ്കിൽ വെജിറ്റേറിയൻ കഴിക്കാമെന്നും എന്നാൽ, അവിടെയുള്ളവർ മുഴുവൻ വെജിറ്റേറിയൻ കഴിക്കണമെന്ന് പറയാനുള്ള അവകാശം ഗവർണർക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സസ്യേതര ഭക്ഷണം ഒഴിവാക്കിയ നടപടി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും വ്യക്തിപരമായ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റി ആയതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam