വഖഫ് ബോർഡ്‌ പുനഃസംഘടന; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല, ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Published : Oct 23, 2026, 05:05 PM IST
kerala high court

Synopsis

വഖഫ് ബോർഡ്‌ പുനഃസംഘടനയുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. മുൻ ചെയർമാൻ കെഎസ് ഹംസ നൽകിയ ഹർജിയിൽ കോടതി സർക്കാരിനും വഖഫ് ബോർഡിനും നോട്ടീസ് അയച്ചു.

കൊച്ചി: വഖഫ് ബോർഡ്‌ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം തള്ളുകയായിരുന്നു കോടതി. വഖഫ് ബോർഡ്‌, സർക്കാർ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി അടുത്ത വ്യാഴാഴ്ച്ച പരിഗണിക്കും. മുൻ ചെയർമാൻ കെഎസ് ഹംസയാണ് 2 അംഗങ്ങളെ ഒഴിച്ചിട്ടു വഖഫ് ബോർഡ് പുന‍ഃസംഘടിപ്പിച്ചത് ചോദ്യം ചെയ്ത് ഹർജി നൽകിയത്.

വഖഫ് ബോർഡ് പുനഃസംഘടനയിൽ അവഗണിക്കപ്പെട്ടതോടെ എപി സുന്നി വിഭാഗം മുഖ്യമന്ത്രി വി ഡി സതീശനെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാർ സമ്മർദത്തിന് വഴങ്ങുകയും ഫോർമുല തയ്യാറാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവർ ലീഗ് നേതൃത്വവുമായി സംസാരിച്ചാണ് പ്രശ്നപരിഹാര ഫോർമുല നിർദേശിച്ചത്. എപി വിഭാഗത്തിന് ബോർഡിൽ അംഗത്വം നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പകരം ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം എപി സുന്നി വിഭാഗം ഒഴിയും. പൊന്നാനി എംഎൽഎ നൗഷാദ് അലി ആണ് സമവായ ചർച്ചയിൽ പ്രധാന പങ്ക് വഹിച്ചത്.

പുതിയ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ രാജിവെപ്പിച്ച് എപി സുന്നി വിഭാഗത്തിന് ആ സ്ഥാനം നൽകാനാണ് തീരുമാനം. ഹജ്ജ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൊണ്ട് തൃപ്തിപ്പെടില്ലെന്ന് എപി സുന്നി വിഭാഗം കടുത്ത നിലപാട് അറിയിച്ചതോടെയാണ് ബോർഡ് അംഗത്വം തന്നെ നൽകാൻ മുഖ്യമന്ത്രിയും പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ തീരുമാനിച്ചത്. ഏതു തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്ന് അധ്യക്ഷൻ എംസി മായിൻ ഹാജി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റേഷന്‍ കാര്‍ഡ് ഒഴിവാക്കപ്പെടുന്നവ നിലനിര്‍ത്താന്‍ അനുവദിക്കണം: സമയപരിധിയില്‍ ഇളവ് വേണം, കേന്ദ്രത്തിന് കത്തയച്ച് മന്ത്രി
കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിന്റെ പ്രത്യേക സർവേ