സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ തീരുമാനം റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഗവർണർ, നിയമോപദേശം ലഭിച്ചു

Published : Mar 26, 2023, 06:41 AM IST
സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ തീരുമാനം റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഗവർണർ, നിയമോപദേശം ലഭിച്ചു

Synopsis

സിംഗിൾ ബെഞ്ച് ഉത്തരവിൽ പിഴവുകൾ ഏറെ ഉണ്ടെന്ന് ഗവർണർക്ക് കിട്ടിയ നിയമോപദേശത്തിൽ പറയുന്നു. നാളെയോ മറ്റന്നാളോ അപ്പീൽ പോകുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും

തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഗവർണർ. ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാമെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം. സിംഗിൾ ബെഞ്ച് ഉത്തരവിൽ പിഴവുകൾ ഏറെ ഉണ്ടെന്ന് നിയമോപദേശത്തിൽ പറയുന്നു. നാളെയോ മറ്റന്നാളോ അന്തിമ തീരുമാനം ഉണ്ടാകും

കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

സെനറ്റംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നാണ് ഗവർണർ ആരോപിച്ചത്. ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്നും ഗവർണർ ആരോപിച്ചിരുന്നു. ജസ്റ്റിസ് സതീഷ് നൈനാന്റെ  ബെഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്. വിസിയെ തെരഞ്ഞെടുക്കാനുള്ള സർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണ്ണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയി. ഇതോടെയാണ് ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്.

'ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്‍റെ ഉത്തരവാദിത്തം'; ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ
 

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി