ഹെലികോപ്ടർ കരാർ കാലാവധി നാളെ അവസാനിക്കുന്നു; സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ

Published : Sep 18, 2026, 01:39 PM IST
VD Satheesan

Synopsis

സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നാളെ അവസാനിക്കുകയാണ്. പ്രതിപക്ഷത്തായിരുന്നപ്പോൾ ഈ കരാറിനെ ധൂർത്തെന്ന് വിമർശിച്ച വി.ഡി. സതീശൻ ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്ത് എന്ത് തീരുമാനമെടുക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്ററിൻെറ കാലാവധി നാളെ അവസാനിക്കുന്നു. ഇടത് സർക്കാർ ഉണ്ടാക്കിയ കരാറിനെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ധൂർത്തെന്ന് വിശേപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കരാർ റദ്ദാക്കുമോ എന്നതിൽ ഉറ്റുനോക്കുന്നു. മുഖ്യമന്ത്രിയുടെ പരിഗണനയിലാണ് ഫയൽ. അതേസമയം നിലവിലെ കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ.

പൊലീസ് ഫണ്ടുപയോഗിച്ചാണ് അന്നത്തെ സർക്കാർ ഹെലികോപ്റ്റർ വാടക്കെടുത്തത്ർ. ആദ്യം പവൻഹാൻസും പിന്നീട് ചിപ്സണ്‍ ഏവിയേഷനുമാണ് കരാറുകാർ. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് വേണ്ടത്. അധികമായ ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. മൂന്നു വർഷത്തെ കരാർ കാലാവധി നാളെ അവസാനിക്കും. കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ. മൂന്നു മാസം മുമ്പേ പൊലീസ് ശുപാർശ നൽകിയിട്ടും സർക്കാർ ഇത് വരെ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി കൈകാര്യ ചെയ്യുന്ന ധനവകുപ്പാണ് അന്തിമതീരുമാനമെടുക്കേണ്ടത്.

ഹെലികോപ്റ്റർ വാടക ധൂർത്തെന്ന് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ആക്ഷേപിച്ച വി.ഡി.സതീശൻ മുഖ്യമന്ത്രിയായപ്പോള്‍ ഹെലികോപ്റ്റർ യാത്ര നടത്തിയതെന്ന് തന്നെ വലിയ ചർച്ചയായിരുന്നു. പിഎം ശ്രീയെപോലെ പ്രതിപക്ഷത്തിനുന്ന് വിമർശിച്ച വിഷയത്തിൽ മുഖ്യമന്ത്രി എന്തു തീരുമാനമെടുക്കുമെന്നാണ് ഇനി അറിയേണ്ടത്. വീണ്ടും ടെണ്ടർ വിളിക്കാൻ സർക്കാർ തീരുമാനിച്ചാൽ ചെലവ് ഇനിയും കൂടും. ആവശ്യങ്ങള്‍ക്ക് മാത്രം ഹെലികോപ്റ്റർ വിളിച്ചാൽ മതിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കും; സർവ്വീസ് ക്ലിനിക്കുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ