ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക സർവ്വീസ് ക്ലിനിക്ക് സംഘടിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക സർവ്വീസ് ക്ലിനിക്ക് സംഘടിപ്പിക്കാൻ തീരുമാനം. ജീവനക്കാരുടെ ആനുകൂല്യങ്ങൾ, പ്രൊമോഷൻ, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ച് ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുകയാണ് ഈ സംരഭത്തിന്‍റെ പ്രധാന ലക്ഷ്യം. സർവീസ് വിഷയങ്ങളിൽ കൃത്യമായ നിയമോപദേശം നൽകി ഫയൽ തീർപ്പാക്കുന്നത് വേഗത്തിലാക്കാനാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്ലിനിക്ക് പ്രവർത്തിക്കുക.

സർവീസ് ക്ലിനിക്കിന്‍റെ ഉദ്ഘാടനം സെപ്റ്റംബർ 23 ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് അനക്സ് 2 സെക്രട്ടേറിയേറ്റിലെ ലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ നിർവഹിക്കും. ഒന്നിടവിട്ടുള്ള ശനിയാഴ്ച്ചകളിലാണ് ക്ലിനിക്ക് നടത്തുന്നത്. സർവീസ് വിഷയങ്ങളിലെ കാലതാമസം ഒഴിവാക്കാനും, ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കാനും സർവ്വീസ് ക്ലിനിക്ക് സഹായകമാകും.