ഫീസ് മുൻകൂറായി നൽകാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി

By Web TeamFirst Published Jul 23, 2021, 11:31 AM IST
Highlights

രണ്ടാം വർഷ എം ബി ബി എസ് വിദ്യാർഥികളിൽ നിന്ന് ചില മാനേജ്മെന്റുകൾ മുൻകൂറായി ഫീസ് ഈടാക്കുന്നുവെന്ന് കാട്ടി രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ  രണ്ടാംവർഷ എം ബി ബി എസ് വിദ്യാർഥികളിൽനിന്ന് മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി വാങ്ങുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി നൽകാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. സർക്കാരിനും സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷനും  ഹൈക്കോടതി നോട്ടീസ് അയച്ചു.

രണ്ടാം വർഷ എം ബി ബി എസ് വിദ്യാർഥികളിൽ നിന്ന് ചില മാനേജ്മെന്റുകൾ മുൻകൂറായി ഫീസ് ഈടാക്കുന്നുവെന്ന് കാട്ടി രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്

click me!