കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്തു കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചില്ല. ജാമ്യഹർജി കോടതി തള്ളി. കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു.
കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഹർജി പരിഗണിച്ചത്. സ്വർണ്ണക്കടത്തിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നുമാണ് അർജുൻ ആയങ്കി ജാമ്യഹർജിയിൽ വാദിച്ചത്. എന്നാൽ അന്വേഷണം പ്രഥമിക ഘട്ടത്തിൽ ആയതിനാൽ പ്രതിയ്ക്ക് ജാമ്യം അനുവദിക്കുരുതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. . കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്തിൽ പ്രതിയ്ക്ക് പങ്കുണ്ടെന്നും ഇതിൽ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് വിശദീകരിച്ചു. കസ്റ്റംസിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 28നായിരുന്നു അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam