അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെയുള്ള പുനപരിശോധന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Published : Apr 12, 2023, 06:24 AM ISTUpdated : Apr 12, 2023, 06:27 AM IST
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെയുള്ള പുനപരിശോധന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Synopsis

പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റിയാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ കുറിച്ച് വിദഗ്ധ സമിതി പരിഗണിച്ചിട്ടില്ല എന്നാണ് ഹര്‍ജിയിലെ വാദം. 

കൊച്ചി: ഇടുക്കിയിലെ ജനവാസ മേഖലകളിൽ നിരന്തരം നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുനപരിശോധന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നെന്മാറ എംഎൽഎ കെ.ബാബുവാണ് ഹര്‍ജിക്കാരൻ.പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റിയാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ കുറിച്ച് വിദഗ്ധ സമിതി പരിഗണിച്ചിട്ടില്ല എന്നാണ് ഹര്‍ജിയിലെ വാദം. ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് 1.45നാണ് ഹർജി പരിഗണിക്കുക.

ഇതിനിടെ അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ കേരളത്തിലേക്ക് എത്തിക്കാൻ നിയോഗിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ ഇന്ന് അസ്സമിലേക്ക് പുറപ്പെടും. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാ‍‍ർ, പി.ഗോപിനാഥ് എന്നിവരടങ്ങുന്ന ഇടുക്കിയിലുള്ള കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് അശാസ്ത്രിയമെന്നാണ് ഹർജിയിലെ വാദം. 

ഇന്നലെ വൈകിട്ട് ഇതിനുള്ള അനുമതി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയിരുന്നു. വ്യാഴാഴ്ചയോടെ കോളർ എത്തിക്കാനാണ് സാധ്യത. അതിനു ശേഷം മോക്ക് ഡ്രിൽ, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും. 

അരിക്കൊമ്പന്‍റെ ജിപിഎസ് കോളർ വനം വകുപ്പിന് അനുമതി; വ്യാഴാഴ്ചയോടെ എത്താന്‍ സാധ്യത

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളി, കോടതിയിലേറ്റത് കനത്ത പ്രഹരം, ബലാത്സംഗം തന്നെ, ഉഭയസമ്മത പ്രകാരമല്ല ലൈംഗിക ബന്ധം; ജാമ്യം തള്ളിയ വിധി പകർപ്പ് പുറത്ത്
മുഖ്യ തെര. കമ്മീഷണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍, ഹിയറിങ്ങില്‍ ആശങ്ക അറിയിച്ചു