ആലപ്പുഴ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയെ മാറ്റി

Published : Feb 01, 2022, 10:00 PM ISTUpdated : Feb 01, 2022, 10:04 PM IST
ആലപ്പുഴ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയെ മാറ്റി

Synopsis

പ്രതാപ വർമ്മ തമ്പാൻ ജില്ലയിൽ വിളിച്ച ആദ്യ യോഗത്തിൽ തന്നെ വലിയ തർക്കങ്ങളുണ്ടായിരുന്നു. 

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ സംഘടനാ ചുമതലയുള്ള കെപിസിസി (KPCC) ജനറല്‍ സെക്രട്ടറി പ്രതാപ വർമ്മ തമ്പാനെ മാറ്റി. മരിയാപുരം ശ്രീകുമാറിന് പകരം ചുമതല നല്‍കിയതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അറിയിച്ചു. ചെന്നിത്തലയെ വിമര്‍ശിച്ചതിന് പ്രതാപ വര്‍മ്മ തമ്പാനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്‍എസ്എസിന്‍റെ കെയറോഫിലാണ്ചെന്നിത്തലയ്ക്ക് സ്ഥാനമാനങ്ങള്‍ കിട്ടുന്നതെന്നായിരുന്നു പ്രതാപ് വര്‍മ്മ തമ്പാന്‍റെ ആക്ഷേപം. തമ്പാൻ ജില്ലയിൽ വിളിച്ച ആദ്യ യോഗത്തിൽ തന്നെ വലിയ തർക്കങ്ങളുണ്ടായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി മാറ്റണമെന്ന് ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദും ആവശ്യപ്പെട്ടിരുന്നു.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'