
തിരുവനന്തുരം: ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയിൽ നീങ്ങരുതെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ. പി.എം ശ്രീയിൽ സർക്കാരിനെ വിമർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ചുള്ള മറുപടി. പുതിയ ദേശീയപാതയിലൂടെയുള്ള യാത്രയിൽ ശ്രദ്ധയിൽപ്പെട്ടത് ഇരുവശത്തെയും അടഞ്ഞുപോയ കടകളും ഉപജീവനവുമാണെന്നും സച്ചിദാനന്ദൻ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പറഞ്ഞു. പി.എം ശ്രീയിലെ വിമർശനം ഒന്നുകൂടി കടുപ്പിക്കുകയായിരുന്നു അദ്ദേഹം. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വായനക്കാരുമായി സംവദിക്കുന്നതിനിടെയാണ് പ്രതികരണം. രാജ്യത്ത് ചരിത്രത്തെ മറ്റി എഴുതാനുള്ള ശ്രമങ്ങൾക്കെതിരെയും അതിരൂക്ഷ വിമർശനമാണ് കവി നടത്തിയത്.