
പത്തനംതിട്ട : ഭക്തസഹസ്രങ്ങൾക്ക് സായൂജ്യമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദർശനം. സന്നിധാനത്തും മറ്റ് കേന്ദ്രങ്ങളിലും അയ്യപ്പ ഭക്തർ ശരണവിളികളോടെ ജ്യോതി കണ്ടു. പാണ്ടിതാവളം, പുല്ലുമേട്, പമ്പ ഹിൽടോപ്പ് തുടങ്ങി പത്തിലധികം കേന്ദ്രങ്ങളിൽ മകരവിളക്ക് ദർശിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. ശബരിമലയിൽ മാത്രം ഒരു ലക്ഷത്തിലേറെ പേർ കാത്തിരുന്നു. ശരംകുത്തിയിൽ എത്തി ദേവസ്വം പ്രതിനിധികൾ തിരുവാഭരണ സംഘത്തെ സ്വീകരിച്ചു.
ഒന്നാംപേടകം പതിനെട്ടാംപടി കയറ്റി, നേരെ ശ്രീകാവിലിലേക്ക്. പിന്നെ തിരുവാഭരണങ്ങൾ ചാർത്തി ദീപാരധാന. ചലച്ചിത്രതാരം ജയറാം, ജയം രവി, വിഘ്‌നേഷ് ശിവ തുടങ്ങിയവർ ദീപാരധാന തൊഴുതു. ദേവസ്വം മന്ത്രി ഉൾപ്പടെ ജനപ്രതിനിധികളും സന്നിധാനത്തെത്തി. കവടിയാർ കൊട്ടാരത്തിൽ നിന്നെത്തിച്ച നെയ് ഉപയോഗിച്ച് മകരസംക്രമ പൂജയും രാത്രിയോടെ പൂർത്തിയാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam