'കൂടിക്കാഴ്ച രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കില്ല, കേരളീയരുടെ നിലപാട് പെട്ടെന്ന് മാറുന്നതല്ല'; ഫരീദാബാദ് ബിഷപ്പ്

Published : Apr 15, 2023, 06:11 PM ISTUpdated : Apr 15, 2023, 06:16 PM IST
'കൂടിക്കാഴ്ച രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കില്ല, കേരളീയരുടെ നിലപാട് പെട്ടെന്ന് മാറുന്നതല്ല'; ഫരീദാബാദ് ബിഷപ്പ്

Synopsis

രാഷ്ട്രപതിയെ സന്ദ‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയെ കണ്ട്  ആശങ്കകൾ അറിയിച്ചു. 

ദില്ലി: കൂടിക്കാഴ്ചകൾ രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കില്ലെന്നും കേരളീയരുടെ രാഷ്ട്രീയ നിലപാട് പെട്ടെന്ന് മാറുന്നതല്ലെന്നും ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര. രാഷ്ട്രപതിയെ സന്ദ‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയെ കണ്ട്  ആശങ്കകൾ അറിയിച്ചു. ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധത്തിൻ്റെ തുടർച്ചയാണ് ഇത്. തന്നലാവും വിധം പരിഹാരം കാണാൻ ശ്രമിക്കുമെന്ന് രാഷ്ട്രപതി അറിയിച്ചതായി ബിഷപ്പ് പറഞ്ഞു. 

ചത്തീസ്ഗഡിലെ സംഭവത്തിൽ അടക്കം ഇപ്പോഴും ആളുകൾ ജയിലിൽ ആണ്. ഭരണ സംവിധാനത്തോട് നല്ല ബന്ധം തുടരാൻ ഉള്ള ശ്രമങ്ങളുടെ ഭാഗം ആണ് കൂടിക്കാഴ്ച്ച. പ്രധാനമന്ത്രിയെ നേരിൽ കാണാനും ശ്രമിക്കും. പ്രധാനമന്ത്രിയുടെ ഇടപെടൽ പോസിറ്റീവ് ആയി കാണുന്നു. മുൻപ് ഇത്തരം ഇടപെടൽ ഉണ്ടായിട്ടില്ല. ഞങ്ങൾ നൽകിയ പരാതിയിൽ ചർച്ച നടത്തിയതിൽ സന്തോഷം. ഈയിടെയാണ് അക്രമങ്ങൾ വർധിച്ചതെന്നും ബിഷപ്പ് പറഞ്ഞു. 

ബിജെപി നീക്കത്തിന് തടയിടാൻ കോൺഗ്രസ്; ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കാണാൻ കെ സുധാകരൻ

അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നാണ് ബിഷപ്പിന്റെ മറ്റൊരു പ്രതികരണം. രാഷ്ട്രീയ ചർച്ച നടത്തിയില്ല. കേരളത്തിലെ സാഹചര്യം അല്ല കേരളത്തിന് പുറത്ത്. കേരളത്തിന് പുറത്തെ സാഹചര്യം അടിസ്ഥാനമാക്കി കേരളത്തിലെ നീക്കങ്ങളെ വിലയിരുത്താനുമാകില്ല. കേരളത്തിലെ നീക്കങ്ങൾ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ്. ഭരണാധികാരികളുമായി ചർച്ച നടത്തുന്നത് പ്രതിപക്ഷം എതിർക്കുന്നത് സ്വാഭാവികമാണ്. ആരുടെയെങ്കിലും ഉള്ളിൽ ഇരുപ്പ് വേറെ ആണെങ്കിൽ അത് വെളിപ്പെടട്ടെയെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം