വടക്കാഞ്ചേരിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ; തൊട്ടടുത്ത തോട്ടത്തിലേക്ക് ഓടിമറഞ്ഞു

Published : Apr 15, 2023, 05:08 PM IST
വടക്കാഞ്ചേരിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ; തൊട്ടടുത്ത തോട്ടത്തിലേക്ക് ഓടിമറഞ്ഞു

Synopsis

വീട്ടുകാരുടെ നിലവിളി കേട്ട് പുലി തൊട്ടടുത്ത തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു. പാടത്തു നിന്ന് കാല്പാടുകളും കണ്ടെത്തിയിട്ടുണ്ട്. 

തൃശൂർ: വടക്കാഞ്ചേരിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. മുണ്ടത്തിക്കോട് കോടശ്ശേരി മലയിൽ മടത്തുംപടി കരുണാകരെന്റെ വീടിന് സമീപത്താണ് പുലിയെ കണ്ടത്. ഉച്ചക്ക് 2 മാണിയോടെയായിരുന്നു സംഭവം. 

വീട്ടുകാരുടെ നിലവിളി കേട്ട് പുലി തൊട്ടടുത്ത തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു. പാടത്തു നിന്ന് കാല്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ജനപ്രതിനിധികൾ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസവും ഈ മേഖലയിൽ പുലി സാന്നിധ്യമുണ്ടായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ