ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനാകളെ മയക്കുവെടിവച്ച് മാറ്റുന്ന ദൗത്യം ഇനിയും നീളും

Published : Oct 07, 2026, 12:38 AM IST
chakkakomban

Synopsis

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പൻ, മുറിവാലൻ പിടിയാന എന്നിവയെ മയക്കുവെടി വെച്ച് പിടികൂടുന്നത് വൈകും. ഹൈക്കോടതി നിർദ്ദേശവും വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടും പരിഗണിച്ചായിരിക്കും വനംവകുപ്പിന്റെ തുടർനടപടികൾ. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചാൽ മാത്രമേ ആനകളെ പിടികൂടാൻ സാധിക്കൂ.

ചിന്നക്കനാൽ : ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനാകളെ മയക്കു വെടിവച്ച് പിടിച്ചു മാറ്റുന്ന ദൗത്യം ഇനിയും നീളും. ഹൈക്കോടതി നി‍ർദ്ദേശം അനുസരിച്ചായിരിക്കും നടപടികളെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കിയതോടെയാണിത്...ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിൽ നിരവധി ആക്രമണങ്ങൾ നടത്തിയ ചക്കക്കൊമ്പനെയും മുറിവാലൻ പിടിയാനയെയും പിടിച്ച് മാറ്റാനാണ് വനംവകുപ്പ് നടപടികൾ തുടങ്ങിയത്.

ചക്കക്കൊമ്പൻ നാലു പേരുടെയും മുറിവാലിപ്പിടി മൂന്നു പേരുടെയും ജീവനെടുത്തിട്ടുണ്ടെന്നാണ് വനംവകുപ്പിൻറെ കണക്ക്. ദേവികുളം റേഞ്ച് ഓഫീസർ ആനകളെ നിരീക്ഷിക്കിനായി നാല് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. ഇതിൽ രണ്ടു പേർ ചക്കക്കൊമ്പനെയും രണ്ടു പേർ മുറിവാലിപ്പിടി ഉൾപ്പെടുന്ന എട്ട് കാട്ടാനകളുള്ള കൂട്ടത്തെയും നിരീക്ഷിച്ച് സഞ്ചാരപഥം രേഖപ്പെടുത്തും. നിലവിൽ ചക്കക്കൊമ്പൻ മതികെട്ടാനിലും മുറിവാലിപ്പിടി 301 കോളനി ഭാഗത്തുമാണുള്ളത്. ചക്കക്കൊമ്പന് മദപ്പാടും തുടങ്ങിയിട്ടുണ്ട്. കാട്ടാന ആക്രമണത്തിൻറെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിക്കാൻ നാലംഗ വിദഗ്ദ്ധസംഘത്തെ ജില്ല ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. ഏഷ്യൻ എലിഫൻറ് സെപ്ഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗം പി എസ് ഈസ, കെ എഫ് ആർ ഐ യിലെ ശാസ്ത്രജ്ഞൻ രാജൻ പിലാക്കണ്ടി, പാല സെൻറ് തോമസ് കോളജ് ബോട്ടണി വിഭാഗം മുൻ മേധാവി ജോമി അഗസ്റ്റിൻ, ചിന്നക്കനാലിൽ നിന്നുള്ള ആദിവാസി പ്രതിനിധി മുരുകേശൻ എന്നിവരടങ്ങിയ സംഘം അടുത്തയാഴ്ച സ്ഥലത്തെത്തും. ഇവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും തുടർ നടപടികൾ.

വിദഗ്ദ്ധ സംഘത്തിൻറെ റിപ്പോർട്ട് കിട്ടിയ ശേഷം മയക്കുവെടി വയ്ക്കേണ്ട ആവശ്യകതയും പദ്ധതിയുമടക്കമുള്ള റിപ്പോർട്ട് ഹൈറേഞ്ച് സർക്കി‌ൾ സിസിഎഫ് ചീഫ് വൈൽഡ് ലൈഫ് വാർഡനു സമർപ്പിക്കും. ഇതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചാൽ മാത്രമേ മയക്കു വെടി വെക്കാനാകൂ. കോടതി അനുവദിച്ചാൽ വയനാട്ടിൽ നിന്നും കുങ്കിയാനകളെയും എത്തിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണ്ണാർക്കാട് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ്, തിരിച്ചു കുത്തി ഭാര്യ, ഇരുവരും ആശുപത്രിയിൽ, ഭാര്യയുടെ നില ​ഗുരുതരം
കല്ലമ്പലത്ത് വയോധികനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി, മദ്യപാനത്തിനിടെയുണ്ടായ തർക്കമെന്ന് പൊലീസ്, പ്രതികളെ തിരിച്ചറിഞ്ഞു