രാജ്യത്ത് പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണം മുപ്പതിനായിരത്തിൽ താഴെ

By Web TeamFirst Published Jul 20, 2021, 10:04 AM IST
Highlights

നാല് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനം ആണ് 

ദില്ലി: ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്. ഇന്നലെ രോ​​ഗം സ്ഥിരീകരിച്ചത് മുപ്പതിനായിരത്തിൽ താഴെ ആളുകൾക്ക് മാത്രമാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 30,093 പേർക്കാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. നാല് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനം ആണ്. 374 കൊവിഡ് മരണങ്ങള്‍ കൂടെ സ്ഥിരീകരിച്ചിട്ടുണ്ട് 

click me!