മുൻമന്ത്രി കെ ശങ്കരനാരായണപിള്ള അന്തരിച്ചു

Published : Jul 20, 2021, 09:53 AM IST
മുൻമന്ത്രി കെ ശങ്കരനാരായണപിള്ള അന്തരിച്ചു

Synopsis

കോൺഗ്രസ് എസ് നേതാവായിരുന്ന അദ്ദേഹം പിന്നീട് കേരളവികാസ് പാർട്ടി ഉണ്ടാക്കി. കുറച്ച് നാളായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. സംസ്ക്കാരം വൈകിട്ട് അഞ്ച് മണിക്ക് നെടുമങ്ങാട് ശ്മശാനത്തിൽ.

തിരുവനന്തപുരം: മുൻമന്ത്രി കെ ശങ്കരനാരായണപിള്ള അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് നെടുമങ്ങാട് വീട്ടിൽ വെച്ചായിരുന്നു മരണം. നായനാർ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്നു. പഴയ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലെത്തിത്.

കോൺഗ്രസ് എസ് നേതാവായിരുന്ന അദ്ദേഹം പിന്നീട് കേരളവികാസ് പാർട്ടി ഉണ്ടാക്കി. കുറച്ച് നാളായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. സംസ്ക്കാരം വൈകിട്ട് അഞ്ച് മണിക്ക് നെടുമങ്ങാട് ശ്മശാനത്തിൽ.

ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ലാളിത്യം മുഖമുദ്രയാക്കിയ പൊതുപ്രവർത്തകനായിരുന്നു ശങ്കരനാരായണപിള്ളയെന്ന്  മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ