സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും; സർക്കാർ ക്ഷണം സ്വീകരിച്ച് ഓർത്തഡോക്സ് സഭ

Published : May 18, 2026, 06:45 AM IST
central stadium

Synopsis

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഓർത്തഡോക്സ് സഭ. സർക്കാർ ക്ഷണം സ്വീകരിച്ചാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഓർത്തഡോക്സ് സഭ. ഡോ. ഗീവർഗീസ് മാർ യൂലിയോസ് (തിരു. ഭദ്രാസന സഹായ മെത്രാപ്പോലീത്ത), ഫാ.ഡോ. തോമസ് വർഗീസ് അമയിൽ (സഭാ വൈദിക ട്രസ്റ്റി), റോണി വർഗീസ് ഏബ്രഹാം (സഭാ അൽമായ ട്രസ്റ്റി), അഡ്വ ബിജു ഉമ്മൻ (അസോസിയേഷൻ സെക്രട്ടറി) എന്നിവർ സഭയെ പ്രതിനിധീകരിക്കും. സർക്കാർ ക്ഷണം സ്വീകരിച്ചാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. അധികാരത്തിലേക്കുള്ള മടക്കം ആഘോഷമാക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. സെൻട്രൽ സ്റ്റേഡിയത്തിൽ അര ലക്ഷം പേരെ ഉൾകൊള്ളാവുന്ന കൂറ്റൻ പന്തൽ ആണ് ഒരുങ്ങുന്നത്. സത്യപ്രതിജ്ഞ തത്സമയം കാണാൻ വിവിധയിടങ്ങളിൽ ബിഗ് സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് പ്രവേശനം 9 മണി വരെ മാത്രമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉമ്മൻചാണ്ടി കണ്ടെത്തിയ യുവനേതാവ്, 48ാം വയസ്സിൽ മന്ത്രിസ്ഥാനം; ഇന്ന് പി സി വിഷ്ണുനാഥ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് ഇന്ന്; തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തും, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റി യോഗം