
ആലപ്പുഴ: താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്ന് എന്ന് സിപിഎം നേതാവ് പി പി ചിത്തരഞ്ജൻ. അച്ചടക്ക നടപടിയെ കുറിച്ച് പാർട്ടി സെക്രട്ടറി വിശദീകരിക്കും. വിഭാഗീയ പ്രവർത്തനങ്ങളിൽ കുറ്റക്കാരൻ എന്ന് കണ്ടു ചിത്തരഞ്ജനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് ഇന്നലെ തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്തരഞ്ജന്റെ പ്രതികരണം.
ആലപ്പുഴ സി പിഎമ്മിലെ വിഭാഗീയതയിൽ പാർട്ടി കൂട്ടനടപടിയെടുത്തിരുന്നു. പി പി ചിത്തരഞ്ജൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോൾ ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ എ ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. കൂടാതെ 3 ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. എം സത്യപാലനേയും തരംതാഴ്ത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ മുതൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കടുത്ത നടപടിയുണ്ടായത്.
വിഭാഗീയത കടുത്തു; പി പി ചിത്തരഞ്ജനെ തരം താഴ്ത്തിയപ്പോൾ ഷാനവാസിനെ പുറത്താക്കി സിപിഎം
കഴിഞ്ഞ പാർട്ടി സമ്മേളന കാലത്ത് നാല് ഏരിയാ കമ്മിറ്റികളിലുണ്ടായ വിഭാഗീയതയുടെ പേരിലാണ് നടപടിയുണ്ടായത്. മൊത്തം മുപ്പത്തിയേഴ് നേതാക്കൻമാർക്കെതിരെയാണ് നടപടിയുണ്ടായത്. പി പി ചിത്തരഞ്ജൻ, എം സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലെക്ക് തരംതാഴ്ത്തുകയായിരുന്നു. കൂടാതെ ആലപ്പുഴ, സൗത്ത്, നോർത്ത്, ഹരിപ്പാട് കമ്മറ്റികൾ പിരിച്ചുവിട്ടു. ആലപ്പുഴ സൗത്ത് ,നോർത്ത് എരിയാ കമ്മിറ്റികൾ ഒന്നാക്കി. ഇവിടെ പുതിയ ഭരണസമിതിയെ ഉണ്ടാക്കുകയും ചെയ്തു. ആലപ്പുഴയുടെ പുതിയ ഏരിയാ സെക്രട്ടറി സി വി ചന്ദ്രബാബു ആണ്. ഹരിപ്പാട് പുതിയ എരിയാ കമ്മിറ്റി സെക്രട്ടറി ബാബുജാൻ ആണ്. 23 ഏരിക്കമ്മിറ്റി അംഗങ്ങളെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. 3 ഏരിയാ സെക്രട്ടറിമാരെ ലോക്കലിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. അതേസമയം, മുൻ എംഎൽഎമാരായ സി കെ സദാശിവൻ, ടി കെ ദേവകുമാർ എന്നിവരെ താക്കീത് മാത്രമാണ് നൽകിയത്.
നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു; നിയമനടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൾ; അന്വേഷണത്തിന് ആറംഗസമിതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam