ഭർത്താവിനെ തട്ടിക്കൊണ്ടുപോയത് മുഖം മറച്ചെത്തിയവർ, മുൻപരിചയമില്ല, കൈയ്യിൽ ആയുധമുണ്ടായിരുന്നെന്നും ഭാര്യ സാനിയ

Published : Apr 08, 2023, 10:22 AM IST
ഭർത്താവിനെ തട്ടിക്കൊണ്ടുപോയത് മുഖം മറച്ചെത്തിയവർ, മുൻപരിചയമില്ല, കൈയ്യിൽ ആയുധമുണ്ടായിരുന്നെന്നും ഭാര്യ സാനിയ

Synopsis

25 വയസ് പ്രായം തോനിക്കുന്ന ആളുകളാണ് എത്തിയത്. തോക്ക് പോലുള്ള ആയുധം അവരുടെ കയ്യിൽ ഉണ്ടായിരുന്നു. എന്തിനാണ് തട്ടിക്കൊണ്ടു പോയത് എന്ന് അറിയില്ല.

കോഴിക്കോട് : മുഖം മറച്ച നാല് പേർ ചേർന്നാണ് ഭർത്താവിനെ തട്ടിക്കൊണ്ട് പോയതെന്ന് താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഷാഫിയുടെ ഭാര്യ സാനിയ. ഇവരെ മുൻ പരിചയമില്ലെന്നും സാനിയ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 25 വയസ് പ്രായം തോനിക്കുന്ന ആളുകളാണ് എത്തിയത്. തോക്ക് പോലുള്ള ആയുധം അവരുടെ കയ്യിൽ ഉണ്ടായിരുന്നു. എന്തിനാണ് തട്ടിക്കൊണ്ടു പോയത് എന്ന് അറിയില്ല.

രണ്ടു മൂന്ന് ദിവസം മുമ്പ് കുറച്ചു ആളുകൾ വീട്ടിൽ എത്തി ബഹളം ഉണ്ടാക്കിയിരുന്നു. ഭർത്താവിന് സാമ്പത്തിക ഇടപാട് ഉണ്ടോ എന്ന കാര്യം അറിയില്ല. ഭർത്താവുമായി പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ല. ഭർത്താവിന് ശത്രുക്കൾ ഉള്ളതായി അറിവില്ല. നേരത്തെ ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും സാനിയ പറഞ്ഞു. 

Read More : പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം