
കണ്ണൂർ: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പൊലീസ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. വളപട്ടണം എസ് എച്ച് ഓ തയാറാക്കിയ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് കൈമാറിയത്. വിവിധ സ്റ്റേഷനുകളിലായി 23 കേസുകളുള്ള അര്‍ജുന്‍ ആയങ്കിയെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് കൈമാറിയിരിക്കുന്നത്. കളക്ടറാണ് കാപ്പ ചുമത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. കളക്ടറുടെ തീരുമാനം ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മറ്റി അംഗീകരിക്കേണ്ടതുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam