നവജാതശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച സംഭവം: മാതാവിനെ പൊലീസ് കണ്ടെത്തി

By Web TeamFirst Published Sep 9, 2022, 1:12 PM IST
Highlights

യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ആശുപത്രിയിൽ ഒപ്പമെത്തിയ ഭർത്താവും മാതാവും പറയുന്നത്.

ആലപ്പുഴ:തുമ്പോളിയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച മാതാവിനെ പൊലീസ് തിരിച്ചറിഞ്ഞു. പ്രസവിച്ച ശേഷം കുഞ്ഞിനെ തുമ്പോളിക്ക് സമീപത്തെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച യുവതിയെ ആണ് പൊലീസ് കണ്ടെത്തിയത്. പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആണ് പൊലീസ് ഇവരെ കണ്ടെത്തിയത്. 

പൊന്തക്കാട്ടിൽ നിന്നും കണ്ടെത്തിയ നവജാതശിശു ജനിച്ച് മണിക്കൂറുകൾ ആയിട്ടേയുള്ളൂ എന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് പ്രദേശത്തെ ആശുപത്രികളിൽ പരിശോധന ആരംഭിച്ചിരുന്നു. ഇതോടെയാണ് ഭർത്താവിനും അമ്മയ്ക്കും ഒപ്പം ചികിത്സ തേടിയെത്തിയ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്. 

കുട്ടിയെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച ശേഷം വീട്ടിൽ തിരിച്ചെത്തിയ യുവതി വൈകാതെ രക്തസ്രവം കാരണം അവശയായി. ഇതോടെയാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ആശുപത്രിയിൽ ഒപ്പമെത്തിയ ഭർത്താവും മാതാവും പറയുന്നത്. ആശുപത്രിയിൽ എത്തി ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് പ്രസവത്തെ തുടർന്നുള്ള ബ്ലീഡിംഗാണ് യുവതിക്കെന്ന് വ്യക്തമായതെന്നും അവർ പൊലീസിന്  മൊഴി നൽകി. 

തുമ്പോളി ജംങ്ഷന് സമീപം ആക്രി പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ ഇന്ന് രാവിലെ കണ്ടെത്തിയത്. പൊന്തക്കാട്ടിൽ നിന്നുള്ള കരച്ചിൽ കേട്ട് നടത്തിയ ഇവർ തെരച്ചിലിനൊടുവിൽ
 പെൺകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് ജനിച്ച് അധികസമയമാകും മുൻപേ ഉപക്ഷേച്ചിതാണെന്ന് വ്യക്തമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പൊലീസ് ഇവരിൽ നിന്നും വിശദമായി മൊഴിയെടുക്കും. 

സഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രകടനം മികച്ചത്, കോടിയേരി തനിക്ക് പിതൃതുല്യൻ: എ.എൻ ഷംസീർ

കണ്ണൂർ: സുപ്രധാന ഭരണഘടനാ പദവിയേറ്റെടുക്കാനിരിക്കെ മനസ്സ് തുറന്ന് നിയുക്ത സ്പീക്കറും തലശ്ശേരി എംഎൽഎയുമായ എ.എൻ.ഷംസീർ. പദവിയേറ്റെടുക്കുന്നതിന് മുൻപായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിവിധ വിവാദങ്ങളെക്കുറിച്ച് ഷംസീർ മനസ്സ് തുറന്നു. 

നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രകടനം മികച്ചതാണെന്ന് എ.എൻ.ഷംസീർ പറഞ്ഞു. മികച്ച പ്രകടനമാണ് സഭയ്ക്ക് അകത്ത് പ്രതിപക്ഷം ഇപ്പോൾ നടത്തുന്നത്. എന്നാൽ പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള കരുത്ത് ഭരണപക്ഷത്തിനുണ്ട്. ഭരണപക്ഷത്തിനായി മുൻനിരയിൽ പോരാടിയ ആളാണെങ്കിലും തന്നോട് ഇടപെടുമ്പോൾ സമാജികർക്ക് ആ മുൻവിധി വേണ്ടെന്ന് പറയുന്ന ഷംസീർ രാഷ്ട്രീയചായ്വ് കാണിക്കാതെ താൻ സഭയെ നയിക്കുമെന്നും പറഞ്ഞു വയ്ക്കുന്നു. 

സ്ഥാനമൊഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തൻ്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചും അഭിമുഖത്തിൽ ഷംസീർ മനസ്സ് തുറന്നു. കോടിയേരി എനിക്ക് പിതൃതുല്യനായ വ്യക്തിയാണ്. ഒരു മകനെ പോലെ കോടിയേരി എന്നെ കൂടെ നിർത്തി. തിരുത്തിയും ശാസിച്ചും മുന്നോട്ട് കൊണ്ടു പോയി. എൻ്റെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയത് തന്നെ കോടിയേരിയാണ് - ഷംസീർ പറഞ്ഞു. 

അതേസമയം തനിക്ക് നേരെയുണ്ടായ രാഷ്ട്രീയ വിവാദങ്ങളിലും ഷംസീർ പ്രതികരിക്കുന്നുണ്ട്. ഉയർന്ന യോഗ്യതയുണ്ടായിട്ടും ഭാര്യയുടെ നിയമനം ചിലർ വിവാദമാക്കിയെന്ന് പറഞ്ഞ ഷംസീർ സിപിഎം നേതാക്കൾ വിദ്യാഭ്യാസം ഇല്ലാത്തവരെ കല്യാണം കഴിക്കണോ എന്നും ചോദിക്കുന്നു. 

രാജ്യത്തെ മുസ്ലീങ്ങൾക്ക് ഇന്ന് വിശ്വസിക്കാനാവുക സിപിഎമ്മിനെ മാത്രമാണെന്നും മതനേതാക്കൾക്ക് മുഖ്യമന്ത്രിയെ ഇടനിലക്കാരില്ലാതെ കാണാൻ സാധിക്കുമെന്ന അവസ്ഥ നിലവിലുണ്ടെന്നും ഷംസീർ പറയുന്നു. സമസ്ത പറഞ്ഞപ്പോൾ വഖഫ് ബില്ല് റദ്ദാക്കിയത് ഉദാഹരണമാണെന്നും ഷംസീർ ചൂണ്ടിക്കാട്ടി.

 

click me!