
കാസർകോഡ്: പൊലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. കാസർകോഡ് ആദൂർ സ്റ്റേഷനിലെ കെ അശോകൻ (45) ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. പെർളടുക്കം സ്വദേശിയായ അശോകൻ ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞ് വീണത്.
ആലപ്പുഴ ജില്ലയിൽ ചാരുംമൂട് അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. കരിമുളയ്ക്കൽ ചുങ്കത്തിൽ ദാമോദരൻറെ മകൻ മോഹനൻ (59) ആണ് മരിച്ചത്. ജോലി കഴിഞ്ഞു നടന്നു വരവേയാണ് മോഹനനെ അജ്ഞാത വാഹനം തട്ടിയത്. അപകടത്തില്‍ ചെറിയ പരിക്കേറ്റെങ്കിലും മോഹനന്‍ വീട്ടിലേക്ക് പോയി. എന്നാല്‍ വീട്ടിലെത്തിയതോടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം വെട്ടിക്കോട് ചാലിന് സമീപം വെച്ചായിരുന്നു അപകടം സംഭവിക്കുന്നത്, ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരുമ്പോൾ പിന്നില്‍ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം വീട്ടിൽ എത്തിയ മോഹനൻ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് കുഴഞ്ഞു വീണത്. തുടർന്ന് കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസ് എടുത്തു. മാതാവ്: തങ്കമ്മ, ഭാര്യ: ജാനകി, മക്കൾ : മനു, മഞ്ചു. മരുമകൻ: ഷിബു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam