ഉപതെരഞ്ഞെടുപ്പിൽ ചർച്ച രാഷ്ട്രീയ സ്ഥിതി; ഫലം യുഡിഎഫിന്റെ തകർച്ചയുടെ ആഴം വ്യക്തമാക്കും: എ വിജയരാഘവൻ

Web Desk   | Asianet News
Published : May 09, 2022, 10:40 AM ISTUpdated : May 09, 2022, 10:55 AM IST
ഉപതെരഞ്ഞെടുപ്പിൽ ചർച്ച രാഷ്ട്രീയ സ്ഥിതി; ഫലം യുഡിഎഫിന്റെ തകർച്ചയുടെ ആഴം വ്യക്തമാക്കും: എ വിജയരാഘവൻ

Synopsis

സർക്കാർ സ്വീകരിച്ച നിലപാടുകൾ ജനസമ്മതി വർധിപ്പിച്ചിട്ടുണ്ട്. യുഡിഎഫിന്റെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നത് ആയിരിക്കും തെരഞ്ഞെടുപ്പ് ഫലം. കേരളത്തിലെ പ്രധാനപ്പെട്ട മുന്നണികൾ എൽഡിഎഫും യുഡിഎഫും ബിജെപിയും ആണ്.  ബാക്കി പാർട്ടികൾ രാഷ്ട്രീയ മേഖലകളിൽ പ്രസക്തമല്ല

ദില്ലി: ആം ആദ്മി(aam admi) , ട്വന്റി ട്വന്റി (twenty twenty) സ്ഥാനാർഥികൾ ഇല്ലാത്തത് ആർക്കും പ്രതിസന്ധി അല്ലെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവൻ( a vijayarahgavan). ഒരു തെരഞ്ഞെടുപ്പും ആവർത്തനമല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി ആണ് പ്രധാനം. ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ് മത്സരിക്കുന്നത്

സർക്കാർ സ്വീകരിച്ച നിലപാടുകൾ ജനസമ്മതി വർധിപ്പിച്ചിട്ടുണ്ട്. യുഡിഎഫിന്റെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നത് ആയിരിക്കും തെരഞ്ഞെടുപ്പ് ഫലം. കേരളത്തിലെ പ്രധാനപ്പെട്ട മുന്നണികൾ എൽഡിഎഫും യുഡിഎഫും ബിജെപിയും ആണ്.  ബാക്കി പാർട്ടികൾ രാഷ്ട്രീയ മേഖലകളിൽ പ്രസക്തമല്ല. എൽഡിഎഫിനും യുഡിഎഫിനും  മാത്രമേ എംഎൽഎമാർ ഉള്ളൂ എന്നതാണ് വസ്തുത.ഇടതുമുന്നണി മത്സരിക്കുന്നത് മുന്നണിയുടെ നിലപാടുകൾ വച്ചാണ്. ബാക്കിയുള്ളത് അവരവരുടെ അഭിപ്രായങ്ങൾ ആയി കണ്ടാൽ മതിയെന്നും എ വിജയരാഘവൻ പറഞ്ഞു. 

ട്വന്റി ട്വന്റി ആംആദ്മി വോട്ടുകൾ തനിക്ക് അനുകൂലമാകും;വലിയ ആത്മവിശ്വാസമെന്നും ഇടത് സ്ഥാനാർഥി ഡോ.‍ജോ ജോസഫ്

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയും ആംആദ്മിയും ചേർന്ന് സ്ഥാനാർഥിയെ നിർത്താത്തത് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ എൽ ‍ഡി എഫും  . ട്വന്റി ട്വന്റിക്ക് വോട്ടു ചെയ്തവർ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് ഇടതുപക്ഷ സ്ഥാനാർഥി ഡോ.ജോ ജോസഫ് പറഞ്ഞു. ട്വന്റി ട്വന്റിയും ആം ആദ്മിയും ഉയർത്തിയ രാഷ്ട്രീയം ഇപ്പോൾ ആരാണ് ഉയർത്തുന്നതെന്ന് നോക്കിയാൽ മതി. വിജയത്തെ കുറിച്ച് വലിയ ആത്മവിശ്വാസമുണ്ടെന്നും ഇടതുപക്ഷ സ്ഥാനാർഥി ഡോ.ജോ ജോസഫ് പറഞ്ഞു. 

കൊച്ചി: തൃക്കാക്കരയിൽ ആം ആദ്മി സ്ഥാനാർഥി ഇല്ലാത്തത് അവരുടെ ആഭ്യന്തര കാര്യമെന്ന് യു ഡി എഫ് സ്ഥാനാർഥി ഉമ തോമസ്. ആര് സ്ഥാനാർഥിയെ നിർത്തിയാലും ഇല്ലെങ്കിലും തൃക്കാക്കരയിൽ ജയം ഉറപ്പാണെന്നും ഉമ തോമസ് പറഞ്ഞു.

അതേസമയം 20 20 യും ആം ആദ്മിയും മൽസരിക്കാത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 
സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇത് ഗുണം ചെയ്യും. യു ഡി എഫ് ഒരു ചർച്ചയും 20 20യുമായി നടത്തിയിട്ടില്ല. ശ്രീനിജൻ എം എൽ എയെ ആയുധമാക്കി കിറ്റക്സ് എന്ന സ്ഥാപനത്തെ ഇവിടെ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് യു ഡി എഫ് കൂട്ടുനിൽക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. 

സവർക്കർ വിഷയത്തിലും എ.വിജയരാഘവൻ പ്രതികരിച്ചു. സവർക്കർ പ്രതിനിധാനം ചെയ്യുന്നത് തീവ്ര ഹിന്ദുത്വ അജണ്ട ആണ്. രാജ്യത്തെ ഹിന്ദു മുസ്ലീം ആയി വേർതിരിക്കാൻ ആണ് ശ്രമിച്ചത്.  മത നിരപേക്ഷ നിലപാട് ഉള്ള കേരളത്തിൽ സവർക്കരെ സ്വീകരിക്കില്ല. തൃശൂർ പൂരം മതനിരപേക്ഷതയുടെ വലിയ ആഘോഷമാണെന്നും എ.വിജയരാഘവൻ പറഞ്ഞു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല; 'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ'
എൽഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത് തീവ്രവാദ ശക്തികളുമായി, എൻഡിഎക്ക് ശക്തമായ മുന്നേറ്റമുണ്ടാകും; കെ സുരേന്ദ്രൻ