
തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശ അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണെന്നും ഇന്ത്യയെന്ന ആശയം പ്രതിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ സംഘപരിവാറിന് ഭയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംഘപരിവാറിന് ഇന്ത്യ എന്ന പദത്തോട് വെറുപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംഘപരിവാർ എക്കാലവും ഇന്ത്യ എന്ന ആശയത്തിന് എതിരാണ്. ചരിത്രത്തെ വക്രീകരിക്കാൻ എൻസിഇആർടിയിൽ നിന്നും തുടർച്ചയായി ശ്രമം നടക്കുന്നുണ്ട്. ഭരണഘടനാവിരുദ്ധമായ നിർദ്ദേശങ്ങൾക്ക് എതിരെ സമൂഹം രംഗത്ത് വരണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam