ഇടമലയാര്‍ ആനക്കൊമ്പ് കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി, 79.23 ലക്ഷം രൂപയുടെ സ്വത്ത്

Published : Apr 28, 2022, 04:45 PM ISTUpdated : Apr 28, 2022, 05:42 PM IST
ഇടമലയാര്‍ ആനക്കൊമ്പ് കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി, 79.23 ലക്ഷം രൂപയുടെ സ്വത്ത്

Synopsis

അജി ബ്രൈറ്റ്, ഉമേഷ് അഗർവാൾ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. 

കൊച്ചി: ഇടമലയാർ ആനക്കൊമ്പ് കേസിലെ (edamalayar ivory case) പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്‍റേതാണ് നടപടി. 79.23 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. അജി ബ്രൈറ്റ്, ഉമേഷ് അഗർവാൾ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. തമിഴനാട് ഉദുമൽപ്പേട്ട റെയ്ഞ്ച്, അണ്ണാമലൈ ടൈഗർ റിസർവ്വ് എന്നിവടങ്ങളിൽ നിന്നും 2014 ലാണ് ആനകളെ വേട്ടയാടി കൊമ്പ് കടത്തിയത്. ആനകൊമ്പുകള്‍ ശിൽപ്പങ്ങളാക്കി വിദേശത്തേക്കും ഇന്ത്യയിലെ പല ഭാഗങ്ങളിലും കടത്തിയതിനാണ് അജി ബ്രൈറ്റിനെ സിബിഐ അറസ്റ്റ് ചെയ്തതത്. കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പേട്ടയിലെ വീട്ടിൽ നിന്നാണ് സിബിഐ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ അജിയെ അറസ്റ്റ് ചെയ്തത്. വനംവകുപ്പ് രജിസ്റ്റർ ചെയ്ത 22 കേസിലും പ്രതിയാണ്. 

  • രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷം: 9 സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി, രാജസ്ഥാനില്‍ 3 മണിക്കൂര്‍ പവര്‍കട്ട്

ദില്ലി: രാജ്യത്ത് കൽക്കരി ക്ഷാമം (Coal shortage) ഊർജ്ജ മേഖലയ്ക്ക് പ്രതിസന്ധിയാകുന്നു. ഒമ്പത് സംസ്ഥാനങ്ങളിലാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നത്. രാജസ്ഥാൻ, യുപി, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് അടക്കം ഒൻപത് സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷമാകുന്നത്. രാജസ്ഥാനിൽ ഗ്രാമങ്ങളിൽ മൂന്ന് മണിക്കൂർ വരെയാണ് പവർ കട്ട്. എന്നാൽ ഏഴ് മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.  വലിയ പ്രതിസന്ധിയെന്ന് രാജസ്ഥാൻ വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കുന്നു. താപവൈദ്യുത നിലയങ്ങളിൽ തുടർന്നുവരുന്ന കൽക്കരി ക്ഷാമം, വരാനിരിക്കുന്ന വൻ വൈദ്യുതി പ്രതിസന്ധിയുടെ സൂചനയാണെന്ന് ഓൾ ഇന്ത്യ പവർ എഞ്ചിനീയർസ് ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു. 

ഒരാഴ്ച്ചക്കിടെ 623 മില്യണ്‍ യൂണിറ്റ് വൈദ്യുതി കുറവുണ്ടെന്നാണ് കണക്ക്. ജാർഖണ്ഡിൽ മാത്രം ആകെ വേണ്ടതിന്‍റെ 17 ശതമാനം വൈദ്യുതി ക്ഷാമമാണ് കഴിഞ്ഞ ആഴ്ച്ച റിപ്പോർട്ട് ചെയ്തത്. ജമ്മു കശ്മീരിൽ 16 മണിക്കൂർ വരെ പവർകട്ട് പലയിടങ്ങളിലുമുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ജാർഖണ്ഡ് അടക്കം പല സംസ്ഥാനങ്ങളും കൽക്കരി കമ്പനികൾക്ക് പണം നൽകുന്നതിലെ കാലാതാമസമാണ് വിതരണം കുറഞ്ഞതിലെ കാരണമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നും ഉന്നത വൃത്തങ്ങൾ വിശദീരിക്കുന്നു. നിലവിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്‍റെ പക്കൽ 72.5 ദശലക്ഷം ടൺ കൽക്കരി ശേഖരമുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു.

PREV
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍