കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് സമീപം നാടൻ ബോംബുകൾ കണ്ടെത്തിയ സംഭവം: മൂന്ന് പേർ പിടിയിൽ

Published : Apr 28, 2022, 04:39 PM IST
കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് സമീപം നാടൻ ബോംബുകൾ കണ്ടെത്തിയ സംഭവം: മൂന്ന് പേർ പിടിയിൽ

Synopsis

ഇന്നലെ രാത്രി എട്ടുമണിയോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ പട്രോളിംഗിനിടെയാണ് റെയിൽ പാളത്തിന് സമീപം നാടൻ ബോംബ് ശേഖരം കണ്ടെത്തിയത്.

തിരുവനന്തപുരം: കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് സമീപം നാടൻ ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ ഓടി രക്ഷപ്പെട്ട മൂന്ന് പേരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷൻ കടവ് സ്വദേശികളായ സുൽ ഫി, സന്തോഷ്, ശാന്തിനഗർ സ്വദേശി ഷാജഹാൻ തുടങ്ങിയവരാണ് പിടിയിലായത്. ഓടി രക്ഷപ്പെട്ടവരിൽ സായികുമാർ എന്നൊരാളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇന്നലെ രാത്രി എട്ടുമണിയോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ പട്രോളിംഗിനിടെയാണ് റെയിൽ പാളത്തിന് സമീപം നാടൻ ബോംബ് ശേഖരം കണ്ടെത്തിയത്.
 

PREV
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'