സിറോ മലബാർ സഭാ സിനഡ്: വിമത വിഭാഗത്തിന്‍റെ പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു

Published : Jan 08, 2023, 06:06 AM IST
സിറോ മലബാർ സഭാ സിനഡ്: വിമത വിഭാഗത്തിന്‍റെ പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു

Synopsis

സഭയിലെ എല്ലാ ബിഷപ്പുമാരും പങ്കെടുക്കുന്ന വാ‍ർഷിക സിനഡ് സെന്‍റ് തോമസ് മൗണ്ടിൽ തുടരുകയാണ്. കുർബാന തർക്കമടക്കമുളള സഭാ കാര്യങ്ങൾ സംബന്ധിച്ച ചർച്ച നാളെയാണ് തുടങ്ങുന്നത്.

കൊച്ചി: സിറോ മലബാർ സഭാ സിനഡ് നടക്കുന്ന എറണാകുളം കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലേക്ക് എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം ഇന്ന് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവെച്ചു. കുർബാന തർക്കം പരിഹരിക്കുന്നതിനുളള വഴികൾ സിന‍ഡ് ചർച്ച ചെയ്യമെന്ന കർദിനാൾ മാർ ജോ‍ർജ് ആലഞ്ചേരിയുടെ അറിയിപ്പ് പരിഗണിച്ചാണിത്. തീരുമാനമുണ്ടായില്ലെങ്കിൽ അടുത്ത ഞായറാഴ്ച മാർച്ച് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സഭയിലെ എല്ലാ ബിഷപ്പുമാരും പങ്കെടുക്കുന്ന വാ‍ർഷിക സിനഡ് സെന്‍റ് തോമസ് മൗണ്ടിൽ തുടരുകയാണ്. കുർബാന തർക്കമടക്കമുളള സഭാ കാര്യങ്ങൾ സംബന്ധിച്ച ചർച്ച നാളെയാണ് തുടങ്ങുന്നത്.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്