'നവീൻ ബാബുവിന്റെ സ്ഥലമാറ്റത്തിൽ ഇടപെട്ടിട്ടില്ല, സർവീസ് സംഘടന ഇടപെട്ടിട്ട് കാര്യമില്ല': ജോയിൻ്റ് കൗൺസിൽ

Published : Oct 21, 2024, 09:41 AM ISTUpdated : Oct 21, 2024, 09:45 AM IST
'നവീൻ ബാബുവിന്റെ സ്ഥലമാറ്റത്തിൽ ഇടപെട്ടിട്ടില്ല, സർവീസ് സംഘടന ഇടപെട്ടിട്ട് കാര്യമില്ല': ജോയിൻ്റ് കൗൺസിൽ

Synopsis

വകുപ്പ് മന്ത്രിയും റവന്യൂ സെക്രട്ടറി ഉൾപ്പെടെ ഉന്നത തലത്തിലാണ് തീരുമാനം. ഒരു ജില്ലയിലെ ഏറ്റവും ഉയർന്ന തസ്തികയാണ് എഡിഎമ്മെന്നും ജയചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു.   

പത്തനംതിട്ട: നവീൻ ബാബുവിന്റെ സ്ഥലമാറ്റത്തിൽ ജോയിൻ്റ് കൗൺസിൽ ഇടപെട്ടിട്ടില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ. എഡിഎം തലത്തിലെ സ്ഥലം മാറ്റം സർക്കാർ തീരുമാനമാണ്. വകുപ്പ് മന്ത്രിയും റവന്യൂ സെക്രട്ടറി ഉൾപ്പെടെ ഉന്നത തലത്തിലാണ് തീരുമാനം. ഒരു ജില്ലയിലെ ഏറ്റവും ഉയർന്ന തസ്തികയാണ് എഡിഎമ്മെന്നും ജയചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു. ഏറ്റവും മിടുക്കന്മാരെയാണ് തിരഞ്ഞെടുക്കുക. അതിൽ ഒരു സർവീസ് സംഘടനയും ഇടപെട്ടിട്ട് കാര്യമില്ലെന്നും ജയചന്ദ്രൻ കല്ലിങ്കൽ കൂട്ടിച്ചേർത്തു. 

അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ദിവ്യയെ സംബന്ധിച്ചെടുത്തോളം അതി നിർണായകമാണ് കോടതിയുടെ ഇടപെടൽ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക. കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത.

അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. ഫയൽ നീക്കം വേഗത്തിലാക്കണമെന്നതാണ് താൻ ഉദ്ദേശിച്ചതെന്നും അവർ വിവരിച്ചിട്ടുണ്ട്. പ്രസംഗത്തിന്‍റെ വീഡിയോ അടക്കം സമർപ്പിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

അതിനിടെ എ ഡി എം നവീൻ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാൻ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സി പി ഐ ഇടപെടലും കാരണമായെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. സി പി ഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് എൻ ഒ സി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താൻ ദിവ്യയെ അറിയിച്ചിരുന്നതായി അപേക്ഷകനായ പ്രശാന്ത് വിജിലൻസിനും ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർ മൊഴി നൽകിയിട്ടുണ്ട്. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ശരിയാക്കുന്നതിലും സി പി ഐ സഹായം കിട്ടിയതാണ് വിവരം. എൻ ഒ സി വിഷയത്തിൽ നവീൻ ബാബുവിനെ താൻ വിളിച്ചിരുന്നതായി സി പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

അന്തിമഹാകാളൻകാവ് വെടിക്കെട്ട് മുടക്കം വിവാദമാക്കി കോൺഗ്രസും ബിജെപിയും; പ്രതികരിച്ച് യു ആർ പ്രദീപ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ