'മുഖ്യമന്ത്രി വിഡി സതീശനിൽ നാടിന് പ്രതീക്ഷയുണ്ട്, നാടിന്റെ ഊർജം തിരിച്ചറിയുന്ന നേതാവ്'; കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ

Published : Aug 15, 2026, 11:14 AM IST
climmis bava interview

Synopsis

കേരളം ഒറ്റക്കെട്ടായി സതീശനെ ഉറ്റുനോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് വൈകിട്ട് 3.30ന് ഏഷ്യാനെറ്റ് ന്യൂസിൽ.

തിരുവനന്തപുരം: രാജ്യത്തെ മതന്യൂനപക്ഷങ്ങൾ‌ ഭയപ്പാടോടെ കഴിയുന്നുവെന്നും എഫ്സിആർഎ നിയമഭേദ​ഗതിയിൽ കടുത്ത ആശങ്കയുണ്ടെന്നും കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കർദിനാൾ. നിയമഭേദ​ഗതി കൊണ്ടുവരുന്നവരുടെ ഉദ്ദേശം സമുദായം തിരിച്ചറിയുന്നു. ആശങ്ക പരിഹരിക്കാൻ‌ കേന്ദ്രം തയ്യാറാകണമെന്നും ക്ലീമിസ് ബാവ ആവശ്യപ്പെട്ടു. ബിജെപിയുടെ ക്രിസ്ത്യൻ ഓട്ട്റീച്ച് താത്ക്കാലിക ലക്ഷ്യം വെച്ചുള്ളതാണ്. നടപ്പാക്കുന്നവർക്ക് ഹൃദയവിശാലത വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി വിഡി സതീശനിൽ നാടിന് പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ ക്ലീമിസ് ബാവ നാടിന്റെ ഊർജം തിരിച്ചറിയുന്ന നേതാവാണ് വിഡി സതീശൻ എന്നും കൂട്ടിച്ചേർത്തു. കേരളം ഒറ്റക്കെട്ടായി സതീശനെ ഉറ്റുനോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് വൈകിട്ട് 3.30ന് ഏഷ്യാനെറ്റ് ന്യൂസിൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മെച്ചപ്പെട്ട വേതനം,ജാതി ചിന്തയില്ല', ഗൾഫ് കുടിയേറ്റത്തിന് സമാനമായ രീതിയിൽ കേരളത്തിലേക്ക് ഒഡിഷയിൽ നിന്ന് തൊഴിലാളികളെത്തുന്നു
വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷന്‍; ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്