സംസ്ഥാനത്തിന് സ്വന്തമായി മുന്നറിയിപ്പ് നൽകാൻ അനുമതിയില്ല, കാലാവസ്ഥാ അലർട്ടുകളിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി റവന്യുമന്ത്രി

Published : Aug 04, 2026, 02:19 PM IST
REVENUE MINISTER A P ANILKUMAR

Synopsis

സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ മുന്നറിയിപ്പ് നൽകാൻ അനുമതിയില്ലെന്നും, കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന അലർട്ടുകൾ പ്രഖ്യാപിക്കുക മാത്രമാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: കാലാവസ്ഥാ അലർട്ടുകളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി. അനിൽകുമാർ. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടെങ്കിൽ അത് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കുഴപ്പമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ മുന്നറിയിപ്പ് നൽകാൻ അനുമതിയില്ലെന്നും, കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന അലർട്ടുകൾ പ്രഖ്യാപിക്കുക മാത്രമാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി വ്യക്തമാക്കി. അലർട്ടുകൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ ഏകോപനത്തിൽ സർക്കാരിന് യാതൊരു വീഴ്ചയും വന്നിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു. പ്രവർത്തനങ്ങളിൽ ഉയർന്നുവന്ന ഒറ്റപ്പെട്ട പരാതികൾ അപ്പോൾ തന്നെ പരിഹരിച്ചതായും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല കവർന്നു, പ്രതികൾ പിടിയിൽ
കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ