
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ കേരളത്തിന്റെ ഭാഗത്ത് നിന്ന് താത്പര്യം പ്രകടിപ്പിച്ച് കണ്ടില്ലയെന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാൻ. പദ്ധതിയിൽ താത്പര്യം കാണിച്ചില്ലെന്ന പരാമർശം പച്ചക്കള്ളമാണന്ന് മന്ത്രി പ്രതികരിച്ചു. ഇന്ത്യയിൽ തന്നെ ആദ്യ അതിവേഗ റെയിൽ പദ്ധതി ആവിഷ്കരിച്ചത് കേരളമാണ്. മൂന്ന് തവണ കേന്ദ്രമന്ത്രിയുമായി സംസാരിച്ചെന്നും കേരളത്തോട് അവഗണനയാണ് കാണിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ശബരിപാതയിൽ അഞ്ച് വർഷമായി പ്രഖ്യാപനങ്ങൾ മാത്രമാണെന്നും മന്ത്രി പറഞ്ഞു.