സാങ്കേതിക സർവ്വകലാശാലയിൽ ഓൺലൈൻ പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

By Web TeamFirst Published Sep 1, 2021, 1:59 PM IST
Highlights

കൊവിഡ് കാരണം വിദ്യാത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലാ എങ്കിൽ അവർക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാൻ അവസരം നൽകണം എന്ന് കോടതി നിർദേശിച്ചു. സപ്പ്ളിമെന്ററി പരീക്ഷ ആദ്യ പരീക്ഷ ആയി കണക്കാക്കണം എന്നും സുപ്രീം കോടതി പറഞ്ഞു. 

ദില്ലി: കേരളത്തിലെ സാങ്കേതിക സർവ്വകലാശാലയിൽ ഓഫ്‌ലൈൻ പരീക്ഷ നടത്തുന്നതിന് എതിരായ ഹർജികൾ സുപ്രീം കോടതി തള്ളി. 29 വിദ്യാർത്ഥികൾ നൽകിയ ഹർജി ആണ് സുപ്രീംകോടതി തള്ളിയത്. കൊവിഡ് കാരണം വിദ്യാത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലാ എങ്കിൽ അവർക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാൻ അവസരം നൽകണം എന്ന് കോടതി നിർദേശിച്ചു. സപ്പ്ളിമെന്ററി പരീക്ഷ ആദ്യ പരീക്ഷ ആയി കണക്കാക്കണം എന്നും സുപ്രീം കോടതി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!