വിദേശി മദ്യം ഒഴുക്കി കളഞ്ഞ സംഭവം; സസ്‌പെന്‍ഡ് ചെയ്ത എസ്‌ഐയെ തിരിച്ചെടുത്തു

By Web TeamFirst Published Jan 15, 2022, 7:35 AM IST
Highlights

ബില്‍ കാണിക്കാതെ മദ്യം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് വാശി പിടിച്ചതോടെ വിദേശ പൗരന്‍ മദ്യം റോഡരികില്‍ ഒഴുക്കി കളഞ്ഞു.
 

തിരുവനന്തപുരം: പുതുവര്‍ഷത്തലേന്ന് പൊലീസ് പരിശോധനയില്‍ സഹികെട്ട് വിദേശ പൗരന്‍ റോഡില്‍ മദ്യം (Liquor) റോഡരികില്‍ ഒഴുക്കി കളഞ്ഞ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ എസ്‌ഐയെ )Grade SI) തിരിച്ചെടുത്തു. കോവളം ഗ്രേഡ് എസ്‌ഐ ഷാജിയെയാണ് സര്‍വീസിലേക്ക് തിരിച്ചെടുത്തു. ഇയാളെ പൂന്തുറ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയെക്കും. ഡിസംബര്‍ 31നാണ് സംഭവം. ബിവറേജ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങി താമസ സ്ഥലത്തേക്ക് പോകുന്ന വഴിയേ വിദേശ പൗരനെ പൊലീസ് തടഞ്ഞു. ബില്‍ കാണിക്കാതെ മദ്യം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് വാശി പിടിച്ചതോടെ വിദേശ പൗരന്‍ മദ്യം റോഡരികില്‍ ഒഴുക്കി കളഞ്ഞു. ബില്‍ വാങ്ങാന്‍ മറന്നെന്ന് അറിയിച്ചിട്ടും പൊലീസ് വഴങ്ങിയിരുന്നില്ല.

മദ്യം ഒഴുക്കി കളഞ്ഞതിന് ശേഷം ഇയാള്‍ ബിവറേജില്‍ പോയി ബില്‍ വാങ്ങി പൊലീസിനെ കാണിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദമായി. എസ്‌ഐയെ ഡിജിപി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടി. മന്ത്രി ശിവന്‍കുട്ടി വിദേശിയെ നേരിട്ട് പോയി സന്ദര്‍ശിച്ചു. മന്ത്രി റിയാസ് പൊലീസിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
 

click me!