പരിശീലനത്തിനിടെ തണ്ടർ ബോൾട്ട് കമാൻഡോ കുഴഞ്ഞുവീണ് മരിച്ചു

Published : Sep 16, 2021, 12:10 PM ISTUpdated : Sep 16, 2021, 12:47 PM IST
പരിശീലനത്തിനിടെ തണ്ടർ ബോൾട്ട് കമാൻഡോ കുഴഞ്ഞുവീണ് മരിച്ചു

Synopsis

അരീക്കോട് ക്യാമ്പിൽ പരിശീലനത്തിനിടെ  കുഴഞ്ഞുവീഴുകയായിരുന്നു...

മലപ്പുറം:  തണ്ടർ ബോൾട്ട് കമാൻഡോ പരിശീലനതിനിടെ  കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി കുമിച്ചിയിൽ കുമാരന്‍റെ മകൻ സുനീഷ് (32) ആണ് മരിച്ചത്. 2012 ബാച്ച് ഐ.ആർ.ബി കമാണ്ടന്‍റ് ആണ്. അരീക്കോട് മലബാർ സ്പെഷ്യൽ പൊലീസ് ക്യാംപിലാണ് സംഭവം. 
രാവിലെ പരിശീലത്തിന് ഇടയിൽ സുനീഷ് കുഴഞ്ഞു വിഴുകയായിരുന്നു. ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇരു ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പിഎം ശ്രീ പദ്ധതിയിൽ മന്ത്രിസഭാ ഉപസമിതിയുടെ രണ്ടാം യോഗം ഇന്ന്; സിലബസ് തയാറാക്കലും സ്കൂളുകളുടെ തെരഞ്ഞെടുപ്പും അടക്കം ചർച്ച ചെയ്യും