
ആലപ്പുഴ: രണ്ടു ദിവസമായി കള്ളക്കടൽ പ്രതിഭാസം തുടരുന്ന തൃക്കുന്നപ്പുഴയിൽ ഇന്നലെ രാത്രി വൈകിയും തിരമാലകൾ തീരദേശ റോഡിലേക്ക് ഇരച്ചു കയറി. മണൽ വീണു അടിഞ്ഞു കൂടി റോഡ് മൂടിയിരിക്കുകയാണ്. തുടർന്ന് രാവിലെ ഇത് വഴിയുള്ള കെഎസ്ആർടിസി ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടിരിക്കുകയാണ്. മണൽ കോരി മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
അതേ സമയം, സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. യാതൊരുകാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam