
തിരുവനന്തപുരം: കന്യാകുമാരിയിൽ സ്ത്രീയെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. മൂന്നു ഓട്ടോ ഡ്രൈവർമാരാണ് അറസ്റ്റിലായത്. കന്യാകുമാരിയിൽ മേല്‍പ്പുറം എന്ന സ്ഥലത്ത് ഈ മാസം 8 നാണ് ഇത്തരത്തില്‍ ദാരുണമായ സംഭവം നടന്നത്. 35 വയസ്സുള്ള സ്ത്രീയെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പൊതുമധ്യത്തില്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഈ സ്ത്രീ പോകുന്ന സമയത്ത് ഈ ഡ്രൈവര്‍മാര്‍ സ്ഥിരമായി ശല്യം ചെയ്യുമായിരുന്നു. ഇവര്‍ ക്രിമിനല്‍ കേസിലെ പ്രതികളാണ്.
ശല്യം സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്ത്രീ ഇവര്‍ക്ക് നേരെ മുളകുപൊടി വിതറിയത്. ഇതിൽ പ്രകോപിതരായാണ് സ്ത്രീയെ ഇവർ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്. ഈ സ്ത്രീയെ സഹായിക്കാന്‍ ആരും മുന്നോട്ട് വന്നില്ല. സമൂഹമാധ്യമങ്ങളില്‍ ചിത്രം കണ്ടാണ് ജില്ലാ എസ്പി സംഭവത്തില്‍ ഇടപെട്ടത്.തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ശശി, വിനോദ്, വിജയകാന്ത് എന്നീ മൂന്ന് ഓട്ടോ ഡ്രൈവര്‍മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദീപന്‍, അരവിന്ദ് എന്നിവരെ പിടി കൂടാനുണ്ട്. ഇവര്‍ ഗുണ്ടാപ്പട്ടികയില്‍ പെട്ടവരാണെന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കന്യാകുമാരി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
'മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ നാട്ടുകാർ പുറത്തിറങ്ങരുതെന്ന സ്ഥിതി, ഇതെന്താ രാജഭരണമാണോ?' കെ മുരളീധരൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam