തിളച്ച രസത്തില്‍ വീണ് പൊള്ളലേറ്റ യുവാവ് മരിച്ചു; ദുരന്തം തമിഴ്നാട്ടിലെ കല്യാണവീട്ടിലെ പാചകപ്പുരയില്‍

Published : May 01, 2023, 02:53 PM IST
തിളച്ച രസത്തില്‍ വീണ് പൊള്ളലേറ്റ യുവാവ് മരിച്ചു; ദുരന്തം തമിഴ്നാട്ടിലെ കല്യാണവീട്ടിലെ പാചകപ്പുരയില്‍

Synopsis

കൊരുക്കുപ്പേട്ടയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയായിരുന്ന സതീഷ് കാറ്ററിംഗ് സ്ഥാപനത്തിൽ പാർട് ടൈം തൊഴിലാളിയായിരുന്നു. 

ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ തിളയ്ക്കുന്ന രസത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. തിരുവള്ളൂർ മിഞ്ഞൂരിലെ കല്യാണമണ്ഡപത്തിന്‍റെ അടുക്കളയിലെ തിളയ്ക്കുന്ന രസച്ചെമ്പിൽ വീണാണ് ദുരന്തം ഉണ്ടായത്. എന്നൂർ അത്തിപ്പട്ട് സ്വദേശി സതീഷാണ് (20) മരിച്ചത്. ബിസിഎ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. ഈ മാസം 23നാണ് അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ് ചെന്നൈ കിൽപോക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊരുക്കുപ്പേട്ടയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയായിരുന്ന സതീഷ് കാറ്ററിംഗ് സ്ഥാപനത്തിൽ പാർട് ടൈം തൊഴിലാളിയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മിഞ്ഞൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

അരിക്കൊമ്പൻ പോയിട്ടും ചിന്നക്കനാലിൽ കാട്ടാന ആക്രമണം, ചക്കക്കൊമ്പനും സംഘവും ഷെഡ് തകർത്തു

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി