പാലക്കാട് വീടിനുള്ളിൽ സ്ഫോടനത്തിൽ ഒരു മരണം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല, വീട്ടുടമയെ കാണാനില്ല

Published : May 01, 2023, 02:32 PM IST
പാലക്കാട് വീടിനുള്ളിൽ സ്ഫോടനത്തിൽ ഒരു മരണം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല, വീട്ടുടമയെ കാണാനില്ല

Synopsis

സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല. വീട്ടുടമ റസാഖിനെ സ്ഫോടന ശേഷം കാണാനില്ല

പാലക്കാട് : പാലക്കാട് കേരളശ്ശേരിയിലെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. വീടിനോട് ചേർന്ന് പടക്ക നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ചായ്പ്പിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. യക്കിക്കാവിൽ രാവിലെ 10 മണിയോടെ അബ്​ദുൾ റസാഖ് എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്. 

വീടിന് ഒരു ഭാ​ഗം നശിച്ചിട്ടുണ്ട്. പടക്ക നിർമ്മാണം നടക്കുമ്പോൾ അബ്ദുൾ റസാഖ് വീടിന് സമീപത്തുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ഭാര്യ അയൽ വീട്ടിൽ പോയിരിക്കുകയായിരുന്നു. വീട്ടുടമ റസാഖിനെ സ്ഫോടന ശേഷം കാണാനില്ല. എന്നാൽ സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല. 

എങ്ങനെ സ്ഫോടനം ഉണ്ടായെന്ന് വ്യക്തമല്ല. വിശദ പരിശോധനയുടെ ഭാ​ഗമായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അബ്ദുൾ റസാഖിന് പടക്കം നിർമ്മിക്കാനുള്ള ലൈസൻസുണ്ട്. തടുക്കുശേരിയിൽ ഇയാൾക്ക് ഒരു പടക്കനിർമ്മാണശാലയുമുണ്ട്. പടക്കം എന്തിന് വീട്ടിൽ സൂക്ഷിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം