
കണ്ണൂർ: 8 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവ്. പുളിങ്ങോം പാലാന്തടം സ്വദേശി രമേശൻ (32) നെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ.രാജേഷ് ശിക്ഷിച്ചത്. ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപ പിഴയും വിധിച്ചു. 2018 ൽ ആണ് പീഡനം നടന്നത്.
ഭാര്യയെ ക്രൂരമായി ബലാൽസംഗം ചെയ്തു; യുവാവിന് തടവും പിഴയും
കൊല്ലം കടയ്ക്കലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം യുവാവ് പിടിയിലായി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസുകാരിയുമായി മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം നൽകി പ്രതി പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു.
രാത്രിയിൽ പെണ്‍കുട്ടിയുടെ കടയ്ക്കലിലെ വീട്ടിലെത്തി പല തവണ സൂരജ് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ പെണ്‍കുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് കാര്യങ്ങൾ വീട്ടുകാര്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
മാസങ്ങളായി പ്രതി തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകി. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമവും പോക്സോ വകുപ്പുകളും ചുമത്തിയാണ് പൊലീസ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.