ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ; സ്ഥലത്തെത്തിയ പൊലീസുകാരെ ആക്രമിച്ചു, അറസ്റ്റ്

Published : Apr 25, 2024, 01:46 PM IST
ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ; സ്ഥലത്തെത്തിയ പൊലീസുകാരെ ആക്രമിച്ചു, അറസ്റ്റ്

Synopsis

ഒരുപറ്റം യുവാക്കൾ ബാറിലെത്തി ബാർ തൊഴിലാളികളെയും ബാറിലെത്തിയ മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. കുത്തിയതോട് എസ് ഐയുടെ നേതൃത്വത്തിൽ അമിതമായ ലഹരിയിലായിരുന്ന യുവാക്കളുടെ പക്കൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. 

ആലപ്പുഴ: തഴുപ്പ് ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസുകാരെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. ജിത്തുമോൻ (25), രഞ്ജിത്ത് (27), അനന്തപത്മനാഭൻ( 25), ദിനു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാറിൽ സംഘർഷമുണ്ടെന്ന വിവരം അറിഞ്ഞെത്തിയ പൊലീസിനെയാണ് ഇവർ ആക്രമിച്ചത്. 

ഒരുപറ്റം യുവാക്കൾ ബാറിലെത്തി ബാർ തൊഴിലാളികളെയും ബാറിലെത്തിയ മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. കുത്തിയതോട് എസ് ഐയുടെ നേതൃത്വത്തിൽ അമിതമായ ലഹരിയിലായിരുന്ന യുവാക്കളുടെ പക്കൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. യുവാക്കളെ കസ്റ്റഡിയിലെടുക്കുന്ന സമയത്തായിരുന്നു പൊലീസിനെ ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരം​ഗ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ മഞ്ഞ അല‍ർട്ട്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'