തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനംമന്ത്രി

By Web TeamFirst Published May 8, 2019, 7:07 PM IST
Highlights

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നായിരുന്നു റിപ്പോർട്ട്. കോടതി തീരുമാനം നടപ്പാക്കുമെന്നും മന്ത്രി

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ രാജു. തെച്ചിക്കോട്ട് രാമചന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വൈൽഡ് ലൈഫ് വാർഡൻ കളക്ടർക്ക് നൽകിയ കത്തിലും നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും വസ്തുത ചൂണ്ടിക്കാട്ടിയിട്ടേയുള്ളൂ എന്നും മന്ത്രി പറഞ്ഞു. 

വസ്തുത ചൂട്ടിക്കാണിക്കേണ്ടത് വൈൽസ് ലൈഫ് വാർഡന്റെയും വകുപ്പിന്റെയും ഉത്തരവാദിത്വമാണ്.  തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നായിരുന്നു റിപ്പോർട്ട്. കോടതി തീരുമാനം നടപ്പാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തൃശ്ശൂർ പൂരം കഴിഞ്ഞ വർഷത്തെക്കാളും മികച്ച രീതിയിൽ നടത്താനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. 

ഫേസ്ബുക്കിൽ പറഞ്ഞത് വസ്തുതയാണ്. എല്ലാ ആന ഉടമകളെയല്ല പറഞ്ഞത്. ചില നിക്ഷിപ്ത താൽപര്യക്കാര്‍ പല രീതിയിൽ തന്‍റെ നിലപാടിനെതിരെ രംഗത്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു. 

തൃശൂർ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നൽകില്ല. മന്ത്രിതല യോഗത്തിൽ ഉണ്ടായ തീരുമാനം സർക്കാർ അട്ടിമറിച്ചു. ഉടമകൾ ആനക്കള പീഡിപ്പിച്ച് കോടികൾ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും സംഘടന പറഞ്ഞു.  

Read Also: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക്; തൃശൂര്‍ പൂരത്തിന് ഒറ്റ ആനകളെയും വിട്ട് നല്‍കില്ലെന്ന് ഉടമകള്‍

 

 

click me!