നേമത്തെ കെടിഡിസി ബിയർ പാർലറിൽ കവർച്ച; ബിയറും വൈനും മോഷണം പോയി

Published : Apr 25, 2022, 02:48 PM ISTUpdated : Apr 25, 2022, 03:01 PM IST
നേമത്തെ കെടിഡിസി ബിയർ പാർലറിൽ കവർച്ച; ബിയറും വൈനും മോഷണം പോയി

Synopsis

മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ബിയർ പാലറിൽ രണ്ട് ദിവസം മുൻപും മോഷണം നടന്നു

തിരുവനന്തപുരം: നേമം കെടിഡിസി ബിയർ പാർലറിലും തൊട്ടടുത്ത മൊബൈൽ ഷോപ്പിലും കവർച്ച. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബിയർ പാലറിൽ നിന്നും വൈനും ബിയറുമാണ് മോഷണം പോയത്. മൊബൈൽ ഷോപ്പിൽ നിന്നും ഹാർഡ് ഡിസ്ക്കുകളും മോഷണം പോയി. കെടിഡിസിയിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ മോഷണമാണിത്. 24000 രൂപയും മോഷ്ടാക്കൾ കവർന്നു.

മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ബിയർ പാലറിൽ രണ്ട് ദിവസം മുൻപും മോഷണം നടന്നു. കഴിഞ്ഞ ദിവസം 4 വൈൻ ബോട്ടിലും രണ്ട് ബിയറുമാണ് മോഷ്ടാക്കൾ കവർന്നത്. തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ നിന്നും 12000 രൂപ വിലയുള്ള നാല് ഹാർഡ് ഡിസ്ക്കുകളും കവർന്നു. മോഷ്ടാക്കൾ മുഖവും ശരീരഭാഗങ്ങളും മറച്ചാണ് കവർച്ചക്കെത്തിയത്. നേമം പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

3 ലക്ഷം ശമ്പളം വാങ്ങുന്ന സർക്കാർ ഡോക്ടർക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും മാസം 7 ലക്ഷം പോക്കറ്റിൽ; ഡോ. ശിവപ്രസാദിനെതിരെ വിജിലൻസ് കേസെടുത്തു
അടിമാലി ദുരന്തബാധിതർക്ക് ഓണത്തിന് മുന്നേ 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി, കയ്യിൽകിട്ടും വരെ സമരം തുടരുമെന്ന് ദുരന്തബാധിതർ