വർക്കലയിലെ മോഷണം കെട്ടുകഥ; സ്വർണവും പണവും നൽകാതിരിക്കാൻ കെട്ടിച്ചമച്ചതെന്ന് പൊലീസ്, അമ്മയും മകനും കസ്റ്റഡിയിൽ

Published : Nov 30, 2024, 12:30 PM IST
വർക്കലയിലെ മോഷണം കെട്ടുകഥ; സ്വർണവും പണവും നൽകാതിരിക്കാൻ കെട്ടിച്ചമച്ചതെന്ന് പൊലീസ്, അമ്മയും മകനും കസ്റ്റഡിയിൽ

Synopsis

ബന്ധുവിന് നൽകേണ്ട പണവും സ്വർണവും കൈമാറാതിരിക്കാൻ അമ്മയും മകനും ചേർന്നു നടത്തിയ നാടകമെന്നാണ് വർക്കല പൊലീസ് പറയുന്നത്.

തിരുവനന്തപുരം: വർക്കലയിൽ മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്ന പരാതി കെട്ടിചമച്ചതെന്ന് പൊലീസ്. വർക്കലയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സുമതിയെ ആക്രമിച്ച് രണ്ടംഗം സംഘം കവർച്ച നടത്തിയെന്നായിരുന്നു  മകൻ ശ്രീനിവാസൻ നൽകിയ പരാതി. ബന്ധുവിന് നൽകേണ്ട പണവും സ്വർണവും കൈമാറാതിരിക്കാൻ അമ്മയും മകനും ചേർന്നു നടത്തിയ നാടകമെന്നാണ് വർക്കല പൊലീസ് പറയുന്നത്.

വർക്കല ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്ന സുമതിയെ വീട്ടിനുള്ളിൽ കയറി രണ്ടംഗ സംഘം തലക്കടിച്ച് പരിക്കേൽപ്പിച്ച് അലമാരിയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും നാലുപവൻ സ്വർണവും കവർന്നുവെന്നായിരുന്നു മകൻ ശ്രീനിവാസൻ പൊലിസിനെ അറിയിച്ചത്. തലയിൽ നിസ്സാര മുറിവുണ്ടായിരുന്ന സുമതിയെ സ്വകാര്യ ആശുപത്രിയിലേക്കും ഇന്നലെ മാറ്റിയിരുന്നു. തുടക്കംമുതൽ പരാതിയിൽ വർക്കല പൊലിസിന് ദുരൂഹതയുണ്ടായി.

മോഷണത്തിനെത്തിയ അക്രമിസംഘങ്ങള്‍ ഇങ്ങനെ ഒരു ആക്രമണം നടത്തില്ല, ചുറ്റം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും മുഖം മറച്ചെത്തിയ ആരെയും കണ്ടെത്തിയില്ല. മാത്രമല്ല രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാരയിൽ നിന്നും സ്വർണം മോഷ്ടിച്ചത്. മൊഴികളിൽ അടിമുടി അവ്യക്ത. ശ്രീനിവാസൻെറ ഭാര്യയുടെ മൊഴിയാണ് പൊലിസിന് പിടിവള്ളിയായത്. ഭാര്യയുടെ ബന്ധുവിൻെറ വിവാഹത്തിന് നൽകേണ്ടിയിരുന്നതാണ് സ്വർണവും പണവും. 

ഇത് കൈമാറുന്നതിന് അമ്മയ്ക്കും മകനും താൽപര്യമുണ്ടായിരുന്നില്ല. ഇതിന് വേണ്ട ഒരുക്കിയ നാടകമായിരുന്നു മോഷണ കേസെന്ന് പൊലീസിൻെറ അന്വേഷണത്തിൽ കണ്ടെത്തി. ശ്രീനിവാസൻ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയും സ്വർണ്ണം പൊലിസിന് കൈമാറുകയും ചെയ്തു. വർക്കലയിൽ ഒരു ജ്യൂസുകട നടത്തുകയായിരുന്നു ഈ കുടുംബം. വ്യാജ പരാതി നൽകിയതിന് അമ്മയെയും മകനെയും പൊലിസ് കസ്റ്റഡിലെടുത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗ്രീമയ്ക്കും അമ്മയ്ക്കും സയനൈഡ് എങ്ങനെ കിട്ടി?ഒരു മാസം മുമ്പ് അച്ഛനും മരിച്ചു, കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും
സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു; ഉപേക്ഷിച്ചത് 30 വർഷത്തെ സിപിഎം ബന്ധം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു