കപ്പലിലെ മോഷണം: കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

By Web TeamFirst Published Sep 18, 2019, 1:22 PM IST
Highlights

കപ്പല്‍ശാല നല്‍കിയ പരാതിയില്‍  കേസന്വേഷിക്കാന്‍ പൊലീസും പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ക്രൈം ഡിറ്റാച്ച്മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ബിജി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക

കൊച്ചി:  കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന, നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍  നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് വെയറുകള്‍ മോഷണം പോയതിനെ കുറിച്ച് കേന്ദ്ര ഏജന്സികള്‍ അന്വേഷണം തുടങ്ങി. രണ്ടു ദിവസം മുമ്പാണ് ഇവ മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടത്.  

കപ്പല്‍ശാല നല്‍കിയ പരാതിയില്‍  കേസന്വേഷിക്കാന്‍ പൊലീസും പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ക്രൈം ഡിറ്റാച്ച്മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ബിജി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കപ്പലില്‍ ജോലിയെടുത്ത കരാര്‍ തൊഴിലാളികളേയും കപ്പല്‍ശാലയിലെ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. 

നാവിക സേനയ്ക്ക് കൈമാറാത്തിനാല്‍ സേനയുമായി ബന്ധപ്പെട്ട  സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  2009ലാണ് ഐഎന്‍എസ് വിക്രാന്ത്രിന്‍റെ നിര്‍മാണം കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2022 ല്‍ നിര്മാണം പൂര്‍ത്തിയാക്കി  നാവിക സേനയക്ക് കൈമാറും.


 

click me!