
കോട്ടയം: പൊൻകുന്നം ജുമാ മസ്ജിദിൽ പട്ടാപകൽ മോഷണം. പള്ളിയിലെ ചീഫ് ഇമാമിന്റെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. പള്ളിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ആളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
മസ്ജിദിനോട് ചേർന്നുള്ള ഉസ്താദുമാരുടെ മുറിയിലായിരുന്നു മോഷണം. ഉസ്താദുമാർ പകൽ നമസ്ക്കാരത്തിന് പോയ സമയത്താണ് പ്രതി മുറിക്കുള്ളിൽ കടന്നത്. എല്ലാം മുറികളിലും കയറി ഇറങ്ങിയ ശേഷമാണ് ചീഫ് ഇമാമിന്റെ മുറിയിൽ കയറിയത്. മുറിയിലുണ്ടായിരുന്ന മൊബൈൽ ഫോൺ എടുത്ത ശേഷം വേഗത്തിൽ കടന്നു കളഞ്ഞു. പ്രതി കയറുന്നതും ഇറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ട് വർഷം മുമ്പും പള്ളിയിൽ മോഷണം നടന്നിട്ടുണ്ട്. പ്രതിയെ പറ്റി പൊലീസിന് സൂചന കിട്ടിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam