
മൂവാറ്റുപുഴ : മൂവാറ്റുപുഴ ആനിക്കാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹയർസെക്കന്‍ററി സ്കൂളിൽ മോഷണം. ഹയർ സെക്കന്‍ററി ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് മോഷണം നടന്നത്. മേശയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ചോദ്യപേപ്പർ ഒന്നും പുറത്തുപോയിട്ടില്ല. ചോദ്യപേപ്പർ സൂക്ഷിച്ച അലമാര സീല്‍ വെച്ച് പൂട്ടിയിരുന്നു. അതിന് യാതോന്നും സംഭവിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
ഹയർസെക്കന്‍ററി ജോയിന്‍റ് ഡയറക്ടര്‍ സ്ഥലത്തെത്തി അലമാറ തുറന്നിട്ടില്ലെന്ന് ഉറപ്പുവരുത്തും. ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് ശേഷം പൊലീസ് പറയുന്നത്. നിലവിൽ സ്ഥലം പൊലീസ് കാവലിലാണ് ഉള്ളത്. ഇന്നലെ രാത്രി 10 നും 11 നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പൊലീസ് അറിയിക്കുന്നത്. സ്കൂളിലെ അധ്യാപകരും ജീവനക്കാരും സ്കൂളിലെത്തി പരിശോധന നടത്തിയപ്പോഴാണ് വാതിൽ കല്ലുകൊണ്ട് തകർത്ത് മോഷ്ടാവ് ഉള്ളിൽ കയറിയെന്ന് വ്യക്തമായത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
Read More : 'അദാനിയെ പറഞ്ഞപ്പോൾ മോദിക്ക് വേദനിച്ചു'; വിരട്ടി പിന്മാറ്റാൻ നോക്കേണ്ടെന്ന് കെ സി വേണുഗോപാൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam