എന്ത് കാര്യമുണ്ടായാലും കെ.സിയുടെ അക്കൗണ്ടില്‍ ചേർക്കാനുള്ള ശ്രമം; അഭിപ്രായം പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്ന് അനിൽകുമാർ

Published : Oct 02, 2026, 11:32 AM IST
AP Anilkumar

Synopsis

കെ.സി. വേണുഗോപാലിനെതിരെ മാധ്യമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാണെന്നും അനിൽകുമാർ ചോദിച്ചു. എന്ത് കാര്യമുണ്ടായാലും അത് കെ.സിയുടെ അക്കൗണ്ടിലേക്ക് ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

മലപ്പുറം: അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തെ തള്ളി മന്ത്രി എ.പി. അനിൽകുമാർ. ചർച്ചകൾ ഏതുതലത്തിലാണോ വേണ്ടത് അവിടെയാണ് ചർച്ചകൾ നടത്തേണ്ടത്. ചർച്ചകളിൽ അഭാവമുണ്ടെങ്കിൽ അത് പൊതുവായിട്ടല്ല പറയേണ്ടത്. അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിലാണ് പറയേണ്ടത്. അടൂർ പ്രകാശിന്റെ വിമർശനത്തിന് പിന്നിൽ ആസൂത്രിതമായി എന്തെങ്കിലും ഉണ്ടെന്ന് അറിവില്ലെന്നും അനിൽകുമാർ പറഞ്ഞു. കെ.സി. വേണുഗോപാലിനെതിരെ മാധ്യമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാണെന്നും അനിൽകുമാർ ചോദിച്ചു. എന്ത് കാര്യമുണ്ടായാലും അത് കെ.സിയുടെ അക്കൗണ്ടിലേക്ക് ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ അഭിപ്രായങ്ങൾ മുന്നണിക്കുള്ളിൽ പറയുമെന്നും അനിൽകുമാർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായി സർക്കാറിന്‍റെ വഴിയേ സതീശൻ സർക്കാറും; ബജറ്റ് പദ്ധതികളുടെ നടത്തിപ്പ് ചുമതല കൺസൾട്ടൻസി കമ്പനിക്ക്, വിശദീകരണം നൽകിയില്ല
പ്രതിപക്ഷത്തിരുന്നപ്പോൾ എതിർത്തതെല്ലാം അധികാരത്തിലേറിയപ്പോൾ നടപ്പാക്കുന്നു; യൂ ടേണുമായി സതീശൻ സർക്കാർ