അവസാന നിമിഷം വരെ പ്രതീക്ഷയുണ്ട്, സ്ഥാനാര്‍ത്ഥിയായി വന്നാൽ എല്ലാ പിന്തുണയും സഭ ഉറപ്പു നൽകിയിട്ടുണ്ട്; ദീപ്തി മേരി വര്‍ഗീസ്

Published : Mar 19, 2026, 02:30 PM ISTUpdated : Mar 19, 2026, 02:33 PM IST
deepthi mary vargese

Synopsis

കൊച്ചി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി കൂടിക്കാഴ്ച നടത്തി ദീപ്തി മേരി വര്‍ഗീസ്. സ്ഥാനാർത്ഥിയായി വന്നാൽ എല്ലാ പിന്തുണയും സഭ ഉറപ്പു നൽകിയിട്ടുണ്ടെന്നും കടപ്പാട് അറിയിക്കാൻ വേണ്ടി വന്നതാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു

കൊച്ചി:കൊച്ചി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി കൂടിക്കാഴ്ച നടത്തി ദീപ്തി മേരി വര്‍ഗീസ്. സ്ഥാനാർത്ഥിയായി വന്നാൽ എല്ലാ പിന്തുണയും സഭ ഉറപ്പു നൽകിയിട്ടുണ്ടെന്നും കടപ്പാട് അറിയിക്കാൻ വേണ്ടി വന്നതാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല.അവസാന നിമിഷം വരെ പ്രതീക്ഷയുണ്ട്.സംഘടനാ ചുമതലയുള്ളതിനാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൂടിയാണ് കൊച്ചിയിൽ തുടരുന്നത്. സ്ഥാനാർത്ഥി വന്നാൽ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടാകും. ഞാൻ സ്ഥാനാർഥിയായാൽ പ്രവർത്തിക്കും. 

മുഹമ്മദ് ഷിയാസിന് സ്വാഗതം എന്ന നിലയ്ക്കാണ് ബോർഡുകൾ സ്ഥാപിച്ചതെന്നും തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.കൊച്ചി കോർപ്പറേഷൻ മേയർ വിവാദം ഇനി പറഞ്ഞിട്ട് കാര്യമില്ല. വ്യക്തമായി ഒന്നും നേതൃത്വം പറഞ്ഞിട്ടില്ല.സ്ഥാനാർത്ഥിയായാലും ഇല്ലെങ്കിലും എല്ലാം പോസിറ്റീവ് ആണ് യുഡിഎഫ് നയിക്കും കേരളം ജയിക്കുമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. കൊച്ചി സീറ്റിൽ ദീപ്തി മേരി വര്‍ഗീസിനായി കെസി വേണുഗോപാലും മുഹമ്മദ് ഷിയാസിനായി വിഡി സതീശനും ഹൈക്കമാന്‍ഡിൽ സമ്മര്‍ദം ചെലുത്തിയിരുന്നു. അവസാന ഘട്ടത്തിൽ മുഹമ്മദ് ഷിയാസിനെ കൊച്ചി സീറ്റിൽ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനിച്ചുവെന്ന വിവരങ്ങള്‍ക്കിടെയാണ് ദീപ്തിയുടെ സഭാ സന്ദര്‍ശനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗവർണ‍ർ സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു, സീറ്റ് നിഷേധിച്ചെന്ന വാർത്തകൾ ദൗർഭാഗ്യകരം: ശ്രീധരൻ പിള്ള
കോൺഗ്രസിനെ വരുതിയിൽ വീഴ്ത്തി കെ സുധാകരൻ; പുതിയ പ്രതിസന്ധി അടൂർ പ്രകാശ്, ഇനിയും കൂടുതൽ പേർ വരുമോ?