ഇലയിൽ മണ്ണ് വിളമ്പി പ്രതിഷേധം; തിരുവോണ ദിവസവും അവധിയില്ലാതെ സെക്രട്ടറിയേറ്റ് സമരങ്ങൾ

Published : Sep 15, 2024, 02:11 PM ISTUpdated : Sep 15, 2024, 02:14 PM IST
ഇലയിൽ മണ്ണ് വിളമ്പി പ്രതിഷേധം; തിരുവോണ ദിവസവും അവധിയില്ലാതെ സെക്രട്ടറിയേറ്റ് സമരങ്ങൾ

Synopsis

കരാർ തൊഴിലാളികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിലുള്ള കാല താമസം ഉന്നയിച്ച് കെഎസ്ഇബി കരാർ തൊഴിലാളി ഫെഡറേഷൻ സെക്രട്ടറിയേറ്റ് പടിക്കൽ ഇലയിൽ മണ്ണ് വിളമ്പി പ്രതിഷേധിച്ചു. ഓണം അലവൻസ് നിഷേധിച്ചതിൽ മണ്ണ് കഞ്ഞി സമരവുമായി കെഎസ്ആർടിസി ജീവനക്കാരും എത്തി.  

തിരുവനന്തപുരം: തിരുവോണ ദിവസവും സെക്രട്ടറിയേറ്റ് സമരങ്ങൾക്ക് അവധിയില്ല. സർ‍ക്കാർ അവഗണനയിൽ പ്രതിഷേധവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. കെഎസ്ആർടിസി പെൻഷൻകാർക്ക് ഉത്സവ അലവൻസ് നിഷേധിച്ചതിൽ പ്രതിഷേധവുമായി കെഎസ്ആർടിസി പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകർ സമരവുമായി സെക്രട്ടറിയേറ്റ് പടിക്കലെത്തി. കരാർ തൊഴിലാളികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിലുള്ള കാല താമസം ഉന്നയിച്ച് കെഎസ്ഇബി കരാർ തൊഴിലാളി ഫെഡറേഷൻ സെക്രട്ടറിയേറ്റ് പടിക്കൽ ഇലയിൽ മണ്ണ് വിളമ്പിയും പ്രതിഷേധിച്ചു. ഓണം അലവൻസ് നിഷേധിച്ചതിൽ മണ്ണ് കഞ്ഞി സമരവുമായി കെഎസ്ആർടിസി ജീവനക്കാരും എത്തിയതോടെ തിരുവോണ ദിവസവും സെക്രട്ടറിയേറ്റ് പരിസരം സമരംകൊണ്ട് ബഹളമായി. 

കോഴിക്കോട് പേരാമ്പ്രയില്‍ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി; ആശങ്കയോടെ നാട്ടുകാർ, ജാഗ്രതാ നിര്‍ദേശം

https://www.youtube.com/watch?v=Ko18SgceYX8


 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം